തച്ചങ്കരിയെ കൈയേറ്റംചെയ്തില്ല; താക്കീത് ചെയ്െതന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: എ.ഡി.ജിപി ടോമിൻ ജെ. തച്ചങ്കരിയെ കൈയേറ്റംചെയ്െതന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഡി.ജി.പി ടി.പി. സെൻകുമാർ. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി തന്നെ കൈയേറ്റംചെയ്യാൻ ശ്രമിെച്ചന്ന തച്ചങ്കരിയുടെ പരാതിയിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് നൽകിയ വിശദീകരണത്തിലാണ് ഡി.ജി.പി ടി.പി. സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. എ.ഡി.ജി.പിയെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത പലകാര്യങ്ങളും ചെയ്തപ്പോൾ വിളിച്ച് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തത്. ഹെഡ്ക്വാർേട്ടഴ്സ് െഎ.ജി ബൽറാംകുമാർ ഉപാധ്യായയും അപ്പോൾ അവിടെയുണ്ടായിരുന്നു.
ഇൗ രീതിയിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് താക്കീത് നൽകുകയാണ് ചെയ്തത്. തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടാകുന്നുണ്ടെന്നും ഇനിയും അത് ആവർത്തിച്ചാൽ കേന്ദ്രസർക്കാറിന് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുമെന്നും പറഞ്ഞതായി ഡി.ജി.പി വിശദീകരിച്ചു. ഡി.ജി.പിയായി സെൻകുമാർ ചുമതലയേറ്റശേഷം ദിവസങ്ങൾക്കുള്ളിൽ പൊലീസ് ആസ്ഥാനത്ത് സെൻകുമാറും തച്ചങ്കരിയും തമ്മിൽ വാക്കേറ്റമുണ്ടായി. അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുംചെയ്തു.
ആ സംഭവമാണ് പരാതിയായി തച്ചങ്കരി സർക്കാറിന് മുന്നിൽ അവതരിപ്പിച്ചത്. സെൻകുമാർ തന്നെ കൈയേറ്റംചെയ്തെന്നും ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്. ഒരാഴ്ചക്കകം മറുപടി നൽകാനാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. അതിനുള്ള മറുപടിയാണ് ഡി.ജി.പി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.