Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ കേസുകൾ...

യു.എ.പി.എ കേസുകൾ പുനഃപരിശോധിക്കാനുള്ള നിലപാടിൽ ഡി.ജി.പി 

text_fields
bookmark_border
യു.എ.പി.എ കേസുകൾ പുനഃപരിശോധിക്കാനുള്ള നിലപാടിൽ ഡി.ജി.പി 
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത് യു.എ.പി.എ നിയമം ചുമത്തിയ കേസുകൾ പിന്‍വലിച്ച നടപടിയും പുനഃപരിശോധിക്കാനുള്ള നിലപാടിൽ ഡി.ജി.പി ടി.പി. സെന്‍കുമാർ. ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷനായ സമിതി പിന്‍വലിക്കാൻ തീരുമാനിച്ച 42 യു.എ.പി.എ കേസുകളിലാണ് അദ്ദേഹം പുനഃപരിശോധന ആവശ്യപ്പെടുന്നത്​.  മാവോവാദി പ്രവര്‍ത്തകര്‍ക്ക് സഹായംനല്‍കല്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്ത്​ പോസ്​റ്ററൊട്ടിച്ച കേസ്, മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകർക്കെതിരായ കേസ്​ തുടങ്ങിയവ പുനഃപരിശോധിക്കുമെന്നാണറിയുന്നത്​. സര്‍ക്കാറി​​​​െൻറ നിര്‍ദേശപ്രകാരം പൊലീസ് മേധാവിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ കുറ്റപത്രം സമര്‍പ്പിക്കാത്ത 162 കേസുകള്‍ പുനഃപരിശോധന നടത്തിയിരുന്നു. അതില്‍ 42 എണ്ണത്തിൽ യു.എ.പി.എ ചുമത്തിയത്​ പിന്‍വലിക്കാനാണ്​  തീരുമാനിച്ചിരുന്നത്​.  

മതിയായ തെളിവുകളില്ലെന്നാണ്​ ഇതിന്​ കാരണമായി ചൂണ്ടിക്കാട്ടിയത്​.  എന്നാല്‍ ഇക്കൂട്ടത്തില്‍പെടുന്ന പലകേസുകളുടെയും മെറിറ്റ് കണക്കാക്കാതെ തിടുക്കപ്പെട്ടുള്ള പിന്‍വലിക്കല്‍ ശരിയായില്ലെന്ന പക്ഷമാണ് സെന്‍കുമാറി​േൻറത്​. അതേസമയം, സെൻകുമാറി​​​​െൻറ ഇൗ നീക്കവും സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ല. സി.പി.​െഎ ഉൾപ്പെടെ എൽ.ഡി.എഫ്​ ഘടകകക്ഷികൾ യു.എ.പി.എ ചുമത്തിയ നടപടികൾക്കെതിരെ ശക്​തമായി മുന്നോട്ട്​ വന്നിരുന്നു. ആ സാഹചര്യത്തിൽ ഡി.ജി.പിയുടെ ഇൗനീക്കവും സർക്കാറുമായുള്ള ഏറ്റുമുട്ടലിലേക്ക്​ നീങ്ങാനുള്ള സാധ്യതയുമുണ്ട്​. 

കേസുകളുടെ വിശകലനവും പരിശീലനത്തിൽ ഉൾപ്പെടുത്തണം
പൊലീസ്​ ഉദ്യോഗസ്​ഥർക്കുള്ള പരിശീലനപട്ടികയിൽ പ്രതികൾക്ക് ശിക്ഷലഭിച്ചതും വെറുതെവിട്ടതുമായ  പ്രധാന കേസുകളുടെ വിശകലനംകൂടി ഉൾപ്പെടുത്തണമെന്ന് കേരള പൊലീസ്​ അക്കാദമി ഡയറക്ടർ, പൊലീസ്​ െട്രയിനിങ് കോളജ് പ്രിൻസിപ്പൽ എന്നിവർക്ക് സംസ്​ഥാന പൊലീസ്​ മേധാവി ഡോ. ടി.പി. സെൻകുമാർ നിർദേശംനൽകി. കേസന്വേഷണത്തി​​െൻറ പ്രാരംഭഘട്ടംമുതൽ അന്വേഷണത്തിലെ പഴുതുകളും തകരാറുകളും പോരായ്മകളും  എന്തൊക്കെയായിരുന്നു, നേരിട്ടുള്ള തെളിവുകൾ, ശാസ്​ത്രീയതെളിവുകൾ, സാഹചര്യത്തെളിവുകൾ, പൊതുവായ  ഉദ്ദേശ്യങ്ങൾ, ഗൂഢാലോചനയുണ്ടെങ്കിൽ അതി​​െൻറ വിശദാംശങ്ങൾ  എന്നിവ ശരിയായി വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ടോയെന്ന്​ വിശകലനം ചെയ്യണം. സൗമ്യ വധക്കേസ്​ പോലെ അന്തിമവിധി പ്രസ്​താവിച്ച കേസുകളാണ് ഇപ്രകാരം വിശകലനത്തിനായി പരിശീലനപരിപാടികളിൽ  ഉൾപ്പെടുത്തേണ്ടത്. വധശിക്ഷ ഒഴിവാക്കിയതി​​െൻറ  കാരണങ്ങളെന്തെല്ലാം?  കേസന്വേഷണം, വിചാരണ എന്നിവയുമായി ബന്ധപ്പെട്ട് വധശിക്ഷ ഒഴിവാക്കാതിരിക്കാനുള്ള കാരണങ്ങൾ ഏവ?  ഇത്തരം കേസുകളിൽനിന്ന് ഭാവിയിൽ ഉൾക്കൊള്ളേണ്ട പാഠങ്ങളെന്ത്  തുടങ്ങിയവ പഠനവിധേയമാക്കി പരിശീലനത്തിൽ വിശദീകരിക്കണം. വിരമിച്ച ​െപാലീസ്​ ഉദ്യോഗസ്​ഥർ, നിയമവിദഗ്ധർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും സംസ്​ഥാന പൊലീസ്​ മേധാവി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumaruapa cases
News Summary - tp senkumar UAPA case
Next Story