തിരിച്ചുവരവിനൊരുങ്ങി സെൻകുമാർ; സർക്കാർ ഉത്തരവിനായി കാത്തിരിപ്പ്
text_fieldsതിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി സ്ഥാനത്തേക്കെത്തുന്ന ഡി.ജി.പി ഡോ. ടി.പി. സെൻകുമാർ സർക്കാർ ഉത്തരവിനായി കാത്തിരിക്കുന്നു. സുപ്രീംകോടതിവിധി മാനിക്കുന്നെന്നും കോടതിയെ ചോദ്യം ചെയ്യില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയ സാഹചര്യത്തിൽ തെൻറ നിയമന ഉത്തരവിെൻറ കാര്യത്തിൽ കാലവിളംബമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സെൻകുമാർ. 11 മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൊലീസ് മേധാവിസ്ഥാനത്ത് തിരിച്ചെത്തുമ്പോൾ വെല്ലുവിളികൾ ഏറെയുണ്ടാകുമെങ്കിലും അതെല്ലാം നേരിടാനുറച്ചാണ് സെൻകുമാർ മുന്നോട്ടുപോകുന്നത്.
കോടതിവിധിയെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും പൊലീസ് സേനക്കാകെ പ്രയോജനകരമാണെന്നുമുള്ള വിലയിരുത്തലിലാണ് അദ്ദേഹം. ചരിത്രംകുറിച്ച വിധിക്ക് പിന്നാലെ രാജ്യത്തെ വിവിധ കാഡറുകളിലെ ഐ.പി.എസ് ഉദ്യോഗസ്ഥർ അഭിനന്ദനങ്ങളുമായി സെൻകുമാറിനെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തന കാലാവധി ലഭിക്കുന്നതിലൂടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാകുമെന്നും ഐ.പി.എസ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ഡെപ്യൂട്ടേഷൻ വാങ്ങിപ്പോയ ഉദ്യോഗസ്ഥരിൽ ചിലർ മടങ്ങിയെത്താനുള്ള താൽപര്യം പ്രകടിപ്പിക്കുന്നതായാണ് വിവരം. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് സ്ഥലംമാറ്റപ്പെട്ട എസ്.പി ദമ്പതിമാരും സ്വന്തം നാടായ ഹൈദരാബാദിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങിപ്പോയ യുവ എസ്.പിയുമൊക്കെ സെൻകുമാറിനെ ഫോണിൽ ബന്ധപ്പെട്ട് സന്തോഷം പങ്കുവെച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.