ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്നവര്‍ ജനാധിപത്യത്തിന് എതിരാവുന്നു –ഡോ.ടി.പി. ശ്രീനിവാസന്‍
text_fieldsഗാന്ധിനഗര്‍ (കോട്ടയം): ജീവന് ഭീഷണിയുണ്ടെന്ന് എം.ജി യൂനിവേഴ്സിറ്റിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ദലിത് വിദ്യാര്‍ഥി. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ പരാതി നല്‍കിയതോടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പഠനം നിര്‍ത്തി വീട്ടിലേക്ക് മടങ്ങാന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും എം.ജി സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസിലെ എം.ഫില്‍ വിദ്യാര്‍ഥി കാലടി സ്വദേശി വിവേക് കുമാരന്‍ പറഞ്ഞു.
കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍ക്കോ തനിക്കോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായോ ദലിത് സംഘടനകളുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ആലുവ യു.സി കോളജില്‍ പഠിക്കുമ്പോഴും എം.ജി സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് എത്തിയപ്പോഴും ദലിത് വിദ്യാര്‍ഥി പ്രസ്ഥാനവുമായിട്ടോ മറ്റ് വിദ്യാര്‍ഥി സംഘടനകളുമായോ ബന്ധം ഇല്ല. യൂനിവേഴ്സിറ്റിയില്‍ സഹപാഠികളുടെ ഒരു കൂട്ടായ്മ മാത്രമേ ഉള്ളുവെന്നും വിവേക് പറയുന്നു. വിദ്യാര്‍ഥികളുടെ പൊതുവിഷയത്തില്‍ കാമ്പസില്‍ ചര്‍ച്ച നടത്തുന്നതിന് മാത്രമായി കൂട്ടായ്മ ഉണ്ടായതല്ലാതെ അംബേദ്കര്‍ സ്റ്റുഡന്‍റ് മൂവ്മെന്‍റ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് കാര്യമായി ഒന്നുംതന്നെ അറിയില്ളെന്നും വിവേക് പറയുന്നു.
കൂട്ടായ്മയിലുള്ളവര്‍ ആരും വിദ്യാര്‍ഥി സംഘടനകളുമായി ബന്ധമുള്ളവരല്ല. അങ്ങനെ ബന്ധപ്പെടാതെ നിന്നതുകൊണ്ടാവാം ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നതെന്നും വിവേക് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു യൂനിവേഴ്സിറ്റി ഹോസ്റ്റലിലെ മുറിയിലത്തെിയ നാലംഗ സംഘം വിവേകിനെ ആക്രമിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അരുണ്‍, ശ്യംലാല്‍, ഹേമന്ത്, സച്ചു സദാനന്ദന്‍ എന്നിവരാണ് ആക്രമിച്ചതെന്നാണ് വിവേക് ഗാന്ധിനഗര്‍ പൊലീസില്‍ നല്‍കിയ മൊഴി.
വിവേകിനെ മര്‍ദിച്ച നാലുപേരില്‍ മൂന്നുപേരും പട്ടികജാതി വിഭാഗത്തില്‍പെട്ടവരായതിനാല്‍ പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് ഗാന്ധിനഗര്‍ എസ്.ഐ എം.ജെ. അരുണ്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.