വെേട്ടറ്റപ്പോൾ നിലച്ചുപോയ ടി.പിയുടെ ഫോൺ ഇനി ശബ്ദിക്കും
text_fieldsവടകര: 2012 മെയ് നാലിന് രാത്രി വള്ളിക്കാട് വച്ച് നിലച്ച് പോയ ടി.പി ചന്ദ്രശേരൻ്റെ ഫോൺ നമ്പർ വീണ്ടും പ്രവർത്തനനിരതമായി. കെ.കെ രമ എംഎൽഎയുടെ ഔദ്യോഗിക നമ്പറായാണ് ഈ നമ്പർ ഇനിയുണ്ടാവുക. ഫേസ്ബുക്ക് ലൈവിലൂടെയാണ് 2512020 എന്ന ലാൻ്റ് ലൈൻ നമ്പറിനോടൊപ്പം ഈ നമ്പറും ജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിച്ചത്.
2512020 എന്ന ഔദ്യോഗിക നമ്പറിനൊപ്പമാണ് ടി.പിയുടെ നമ്പറും രമ ഉപയോഗിക്കുക. ഫേസ്ബുക്കിലൂടെയാണ് ടി.പി ചന്ദ്രശേഖരന്‍റെ മൊബൈൽ നമ്പർ വീണ്ടും ഉപയോഗത്തിലുണ്ടാവുമെന്ന് കെ.കെ രമ അറിയിച്ചത്. രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് ഫോൺ റിംഗ് ചെയ്തത്. ഏകദേശം 10.10 കഴിഞ്ഞ് കാണും വണ്ടി നിർത്തി ഫോണെടുത്തപ്പോൾ ഉള്ളിലൊരു തീ പടർന്നത് പോലെ TP calling.....9447933040 എന്ന നമ്പറിൽ നിന്നായിരുന്നു വിളി.
വിളിച്ചയാൾക്കോ എടുത്തയാൾക്കോ കുറച്ച് നേരം ഒന്നും സംസാരിക്കാൻ സാധിച്ചിട്ടില്ല. ഹൃദിസ്ഥമായിരുന്ന ഫോൺ നമ്പറിൽ നിന്ന്അപ്രതീക്ഷിതമായെത്തിയ ഫോൺകോൾ കഴിഞ്ഞ് യാത്ര തുടരുമ്പോൾ മഴത്തുള്ളികൾ എന്‍റെ മുഖത്ത് ആഞ്ഞാഞ്ഞ് വെട്ടിക്കൊണ്ടിരുന്നു. ഈ നമ്പറിൽ നിന്നുള്ള സേവനം താൽക്കാലികമായി നിർത്തിവച്ച മെയ് 4ന്‍റെ രാത്രിവരെ ഞാൻ ചോരയിൽ കുളിച്ച് ബൈക്കോടിച്ച് പോയി. ഈ നമ്പർ നിലവിലുണ്ട്, അയാളുടെ ശബ്ദവും വെളിച്ചവും എല്ലാം. ഇപ്പോഴും നിങ്ങൾക്ക് ടി.പിയെ വിളിക്കാം, നിങ്ങളെ കേൾക്കാൻ മറുതലയ്ക്കൽ ടി.പി തന്നെയാണുണ്ടായിരിക്കുകയെന്ന് കെ.കെ രമ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.