ടി.പിയുടെ മകന് വധ ഭീഷണി: അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ - കെ.കെ. രമ എം.എൽ.എ ദമ്പതികളുടെ മകൻ യുടെ അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും ഭീഷണിപ്പെടുത്തി കത്തയച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗപ്പെടുത്തി പ്രതികളെ കണ്ടെത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
റെഡ് ആര്‍മി കണ്ണൂര്‍, പിജെ ബോയ്സ് എന്ന പേരിലാണ് കഴിഞ്ഞമാസം ഭീഷണിക്കത്ത് എത്തിയത്. വടകര പാര്‍ക്ക് റോഡിലെ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ വേണു വടകര റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്.
''സി.പിമ്മിനെതിരേ മാധ്യമങ്ങളില്വന്ന് ചര്‍ച്ച ചെയ്ത ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ടിയാണ് തീര്‍ത്തത്. അതുപോലെ 100 വെട്ടി തീര്‍ക്കും. എംഎല്‍എ കെ.കെ.രമയുടെ മകന് അധികം വളര്‍ത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്. മുന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് കോഴിക്കോട് വടകരയിലെ ചെമ്മത്തൂരിലെ ശ്രീജേഷും സംഘവുമാണ് ചെയ്തത്. അവര്‍ ചെയ്തത് പോലെ അല്ല ഞങ്ങള്‍ ചെയ്യുക. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ആര്‍എംപിക്കാരെ കാണരുത്'' തുടങ്ങിയ ഭീഷണിയാണ് കത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.