പാത ഇരട്ടിപ്പിക്കൽ: രണ്ട് ട്രെയിനുകൾ റദ്ദാക്കി, ആറ് ട്രെയിനുകൾ വൈകും
text_fieldsതിരുവനന്തപുരം: മംഗളൂരു-തൊക്കൂർ സെക്ഷനിലെ പാടിൽ, കുലശേഖര സ്റ്റേഷനുകൾക്കിടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിലോടുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കിയതടക്കം നിയന്ത്രണങ്ങളുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. യാത്രയാരംഭിക്കുന്ന സമയം പുനഃക്രമീകരിച്ചതിനാൽ ആറ് ട്രെയിനുകൾ വൈകും. മാർച്ച് അഞ്ചിന് പുണെയിൽ നിന്ന് യാത്ര തിരിക്കുന്ന പുണെ-എറണാകുളം പൂർണ വീക്ക്ലി എക്സ്പ്രസ് (11097), മാർച്ച് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം-പുണെ പൂർണ എക്സ്പ്രസ് (11098) എന്നിവയാണ് പൂർണമായും റദ്ദാക്കിയത്.
മാർച്ച് ആറിന് രാവിലെ 8.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ്രഥ് (12202) ആറ് മണിക്കൂർ വൈകി ഉച്ചക്ക് 2.45 നാകും യാത്ര ആരംഭിക്കുക. മാർച്ച് ആറിന് ഉച്ചക്ക് 1.25ന് എറണാകുളത്ത് നിന്ന് തിരിക്കേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള (12617) നാല് മണിക്കൂർ വൈകി വൈകുന്നേരം 5.25 നാണ് പുറപ്പെടുന്നത്. ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് മാർച്ച് അഞ്ചിന് പുലർച്ച 5.40ന് പുറപ്പെടണ്ടേ ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ മംഗള (12618) നാല് മണിക്കൂർ വൈകി രാവിലെ 9.40 നാണ് സർവിസ് ആരംഭിക്കുക.
മാർച്ച് ആറിന് രാവിലെ 11.10ന് കൊച്ചുവേളിയിൽ നിന്ന് തുടങ്ങേണ്ട കൊച്ചുവേളി-പോർബന്തർ വീക്ക്ലി സൂപ്പർഫാസ്റ്റ് (20909) വൈകുന്നേരം 3.10 നേ യാത്ര തുടങ്ങൂ. തിരുവനന്തപുരത്ത് നിന്ന് മാർച്ച് ആറിന് രാവിലെ 9.15ന് യാത്രയാരംഭിക്കേണ്ട തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) ഉച്ചക്ക് 1.15 നേ സർവിസ് ആരംഭിക്കു. മഡ്ഗാവ് നിന്ന് മാർച്ച് ആറിന് രാത്രി 7.30ന് പുറപ്പെടേണ്ട മഡ്ഗാവ്-എറണാകുളം വീക്ക്ലി സൂപ്പർഫാസ്റ്റ് (10215) ഒന്നര മണിക്കൂർ വൈകി രാത്രി ഒമ്പതിനാണ് സർവിസ് തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.