അറ്റകുറ്റപ്പണി: ഏറനാട് എക്സ്പ്രസുകൾക്ക് നിയന്ത്രണം
text_fieldsതിരുവനന്തപുരം: നേമം- നെയ്യാറ്റിൻകര സെക്ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ് പെടുത്തിയതായി റെയിൽവേ അറിയിച്ചു. മംഗളൂരുവിൽനിന്ന് 14ന് പുറപ്പെടുന്ന മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. ഇൗ ട്രെയിനിെൻറ തിരുവനന്തപുരത്തുനിന്ന് നാഗർകോവിൽ വരെയുള്ള യാത്ര റദ്ദാക്കും.
15ന് നാഗർകോവിലിൽനിന്ന് പുറപ്പെടേണ്ട നാഗർകോവിൽ -മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) അന്നേ ദിവസം പുലർച്ച 3.35ന് തിരുവനന്തപുരത്തുനിന്നാകും യാത്രയാരംഭിക്കുക. നാഗർകോവിൽ മുതൽ തിരുവനന്തപുരം വരെയുള്ള ഇൗ ട്രെയിനിെൻറ യാത്ര റദ്ദാക്കും. ഗുരുവായൂരിൽനിന്ന് 14ന് പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) തിരുവനന്തപുരം -നേമം സെക്ഷനിൽ 60 മിനിറ്റ് പിടിച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.