ട്രാക്കിൽ അറ്റകുറ്റപ്പണി; 21 മുതൽ 30 വരെ ട്രെയിൻ സർവിസിൽ നിയന്ത്രണം
text_fieldsപാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 21 മുതൽ 30 വരെ ട്രെയിൻ സർവിസിൽ നിയന്ത്രണം ഉണ്ടാവുമെന്ന് റെയിൽവേ അധിക-ൃതർ അറിയിച്ചു. റദ്ദ് ചെയ്ത ട്രെയിനുകൾ: രാവിലെ എട്ടിന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ (56604) 21 മുതൽ 30 വരെ റദ്ദ് ചെയ്തു. ഉച്ചക്ക് 2.05നുള്ള കോഴിക്കോട്-കണ്ണൂർ പാസഞ്ചർ (56657) 21 മുതൽ 28 വരെയും റദ്ദ് ചെയ്തു.
ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകൾ: കോയമ്പത്തൂരിൽനിന്ന് രാവിലെ 9.45ന് പുറപ്പെടുന്ന കോയമ്പത്തൂർ-ഷൊർണൂർ മെമു (66605) പാലക്കാടിനും ഷൊർണൂരിനും ഇടയിൽ 21 മുതൽ 30- വരെ സർവിസ് നടത്തില്ല. ഷൊർണൂരിൽനിന്ന് ഉച്ചക്ക് 2.55ന് ആരംഭിക്കുന്ന ഷൊർണൂർ-കോയമ്പത്തൂർ മെമു (66604) 21 മുതൽ 30 വരെ ഷൊർണൂരിനും പാലക്കാടിനും ഇടയിൽ സർവിസ് നടത്തില്ല. മംഗലാപുരത്ത് നിന്ന് രാവിലെ 5.05ന് പുറപ്പെടുന്ന മംഗലാപുരം-കോഴിക്കോട് പാസഞ്ചർ (56654) 21 മുതൽ 28 വരെ കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ സർവിസ് നടത്തില്ല. സമയം പുനഃക്രമീകരിച്ച ട്രെയിൻ: തൃശൂർ-കണ്ണൂർ പാസഞ്ചർ (56603) 21 മുതൽ 30 വരെ രണ്ട് മണിക്കൂർ വൈകി മാത്രമേ യാത്ര ആരംഭിക്കൂ.
നിയന്ത്രണം ഏർപ്പെടുത്തിയ എക്സ്പ്രസ് ട്രെയിനുകൾ: എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) 21 മുതൽ 28 വരെ ഒരു മണിക്കൂർ വൈകും. മംഗലാപുരം--കോയമ്പത്തൂർ ഇൻറർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609) 21, 22, 25, 26, 29 തീയതികളിൽ ഒരു മണിക്കൂർ വൈകും. നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) 21 മുതൽ 25 വരെ 90 മിനിറ്റ് വൈകും. കോയമ്പത്തൂർ--മംഗലാപുരം എക്സ്പ്രസ് (56323) 21 മുതൽ 25 വരെയും 30നും 45 മിനിറ്റ് വൈകും. കണ്ണൂർ-തിരുവനന്തപുരം (12081) ജനശതാബ്ദി എക്സ്പ്രസ് 25 മുതൽ 30 വരെ ഒരു മണിക്കൂർ വൈകും. കൊച്ചുവേളി-ലോകമാന്യതിലക് (22114) 25നും 28നും ഷൊർണൂരിന് മുമ്പ് രണ്ട് മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.
എറണാകുളം-പുണെ എക്സ്പ്രസ് (22149) 26നും 29നും ഷൊർണൂരിന് മുമ്പ് രണ്ട് മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22655) 27ന് ഷൊർണൂരിന് മുമ്പ് രണ്ട് മണിക്കൂർ നിയന്ത്രിക്കും. കോട്ടയം വഴിയുള്ള തിരുവനന്തപുരം-ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22653) 30ന് ഷൊർണൂരിന് മുമ്പ് രണ്ട് മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും. മംഗലാപുരം ജങ്ഷൻ-മുബൈ സി.എസ്.ടി (12134) 21 മുതൽ 23 വരെ 75 മിനിറ്റ് വൈകും. യശ്വന്ത്പൂർ-കർവാർ എക്സ്പ്രസ് (16515) 21 മുതൽ 23 വരെ മംഗലാപുരത്ത് 45 മിനിറ്റ് നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.