അറ്റകുറ്റപ്പണി: ഞായറാഴ്ച മുതൽ ട്രെയിൻ സമയത്തിൽ മാറ്റം
text_fieldsഷൊർണൂർ: റെയിൽേവ ജങ്ഷനിലും സ്റ്റേഷനിൽനിന്നുള്ള വിവിധ ക്രോസിങ്ങുകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ നിരവധി ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. പല ട്രെയിനുകളും വൈകും. രാത്രി 11 മുതൽ പുലർച്ച വരെ ഷൊർണൂർ ജങ്ഷനിലൂടെ പോകുന്നവയാണ് വൈകുക. പുനഃക്രമീകരിക്കുന്നതും ഈ സമയത്ത് ഒാടുന്നവയാണ്. ഇത് മറ്റ് ട്രെയിനുകളുടെ ഓട്ടത്തെയും ബാധിക്കും. അറ്റകുറ്റപ്പണി ഒക്ടോബർ 23 വരെ നീളും. ഓരോ ദിവസവും വൈകുന്നവയും പുനഃക്രമീകരിച്ചവയും- ബ്രാക്കറ്റിൽ ട്രെയിൻ നമ്പറും വൈകുന്ന സമയവും.
ഒക്ടോബർ ഏഴ്, എട്ട്: തിരുവനന്തപുരം-മംഗലാപുരം മാവേലി (16604 -60 മിനിറ്റ്), ചെന്നൈ-മംഗലാപുരം സൂപ്പർ (12685- 30 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം മലബാർ (16629- 20 മിനിറ്റ്). ഒക്ടോബർ എട്ടിന് പുറപ്പെടുന്നതും ഒമ്പതിന് പുനഃക്രമീകരിച്ചതുമായ ട്രെയിനുകൾ: എറണാകുളം- ലോകമാന്യതിലക് -കുർള (12224 -120 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം -മാവേലി (16604 -140 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം -മലബാർ (16629 -60 മിനിറ്റ്), മംഗലാപുരം-തിരുവനന്തപുരം -മലബാർ (16630- 180 മിനിറ്റ്).
ഒമ്പതിന് വൈകുന്നവ: ചെെന്നെ-മംഗലാപുരം- സൂപ്പർ (12685 -60 മിനിറ്റ്), മംഗലാപുരം-ചെന്നൈ (22638 -45 മിനിറ്റ്). 10, 11 തീയതികളിൽ വൈകുന്നവ: തിരുവനന്തപുരം-മംഗലാപുരം മാവേലി (16604 -60 മിനിറ്റ്), ചെന്നൈ-മംഗലാപുരം -സൂപ്പർ (12685 -20 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം-മലബാർ (16629-15 മിനിറ്റ്). 12, 13 തീയതികളിൽ വൈകുന്നവ: തിരുവനന്തപുരം-മംഗലാപുരം -മാവേലി (16604 -60 മിനിറ്റ്), ചെന്നൈ-മംഗലാപുരം -സൂപ്പർ (12685 -20 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം -മലബാർ (16629 -60 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം (16347 -30 മിനിറ്റ്).
15, 16: മംഗലാപുരം-തിരുവനന്തപുരം -മലബാർ (16630 -30 മിനിറ്റ്), ചെന്നൈ-മംഗലാപുരം -സൂപ്പർ (12685- 20 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം- മലബാർ (16629 -60 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം (16347 -30 മിനിറ്റ്). 17, 18: തിരുവനന്തപുരം-മംഗലാപുരം-മാവേലി (16604 -60 മിനിറ്റ്), ചെന്നൈ-മംഗലാപുരം- സൂപ്പർ (12685- 20 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം- മലബാർ (16629 -60 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം (16347 -30 മിനിറ്റ്), കച്ചേവുഡ-മംഗലാപുരം (17606- 30 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം (16347 -15 മിനിറ്റ്).
20, 21: ചെന്നൈ-മംഗലാപുരം- സൂപ്പർ (12685- 20 മിനിറ്റ്), തിരുവനന്തപുരം^മംഗലാപുരം -മലബാർ (16629 -60 മിനിറ്റ്), മംഗലാപുരം-കച്ചേവുഡ (17606- 50 മിനിറ്റ്), തിരുവനന്തപുരം^മംഗലാപുരം (16347- 40 മിനിറ്റ്).
23ന് പുനഃക്രമീകരിച്ചവ: ഈ ട്രെയിനുകൾ 22ന് പുറപ്പെടും. എറണാകുളം-ലോകമാന്യതിലക് -കുർള (12224-1 -60 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം മാവേലി (16604- 180 മിനിറ്റ്), ചെന്നൈ-മംഗലാപുരം- സൂപ്പർ (16684- 90 മിനിറ്റ്), തിരുവനന്തപുരം-മംഗലാപുരം- മലബാർ (16629 -80 മിനിറ്റ്), മംഗലാപുരം-തിരുവനന്തപുരം -മലബാർ (16630-180 മിനിറ്റ്). 23ന് വൈകുന്നവ: തിരുവനന്തപുരം-മംഗലാപുരം (16347 -30 മിനിറ്റ്), മംഗലാപുരം-ചെന്നൈ- സൂപ്പർ (22638- 45 മിനിറ്റ്). പുനഃക്രമീകരിച്ചവ നിലവിൽ പുറപ്പെടുന്ന സ്റ്റേഷനിലെ സമയത്തിൽനിന്ന് വൈകി പുറപ്പെേട്ടാടുന്ന സമയമാണ് ബ്രാക്കറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.