ട്രാക്ക് അറ്റകുറ്റപ്പണി: നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
text_fieldsപാലക്കാട്: വള്ളത്തോൾ നഗർ-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി സുഗമമാക്കുന്നതിന് ഒക്ടോബർ 28ന് നാല് ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കും. വ്യാഴാഴ്ച കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന 06306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഇൻറർസിറ്റി എക്‌സ്‌പ്രസ് ഷൊർണൂർ ജംഗ്‌ഷനിൽ യാത്ര അവസാനിക്കും.
നിലമ്പൂരിൽ നിന്ന് പുറപ്പെടേണ്ട 06325 നിലമ്പൂർ റോഡ്-കോട്ടയം ഡെയ്‌ലി എക്സ്പ്രസ് വ്യാഴാഴ്ച തൃശൂരിൽനിന്നാണ് സർവീസ് ആരംഭിക്കുക. നിലമ്പൂർ റോഡിനും തൃശൂരിനും ഇടയിൽ അന്ന് ഇൗ സർവീസ് ഉണ്ടായിരിക്കില്ല. ബുധനാഴ്ച തിരുനെൽവേലിയിൽനിന്നും പുറപ്പെടുന്ന 06791 തിരുനെൽവേലി ജംഗ്ഷൻ-പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും പാലക്കാടിനും ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
വ്യാഴാഴ്ച പാലക്കാട് ജങ്ഷനിൽനിന്നും പുറപ്പെടേണ്ട 06792 പാലക്കാട് ജംഗ്ഷൻ-തിരുനെൽവേലി ജംഗ്ഷൻ പാലരുവി എക്സ്പ്രസ് തൃശൂരിൽനിന്നാണ് സർവീസ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.