ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ സർവിസുകളിൽ മാറ്റം
text_fieldsപാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം ജങ്ഷൻ-വള്ളത്തോൾ നഗർ ഭാഗത്ത് ട്രാക്ക് അറ്റകുറ്റപ്പണി കാരണം ട്രെയിൻ സർവിസുകളിൽ മാറ്റം വരുത്തി: 56605ാം നമ്പർ കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ ഡിസംബർ എട്ട്, ഒമ്പത്, പത്ത്, 13, 14 തീയതികളിൽ ഷൊർണൂരിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 56603ാം നമ്പർ തൃശൂർ-കണ്ണൂർ പാസഞ്ചർ ഡിസംബർ ഒമ്പത്, പത്ത്, 11, 14, 15 തീയതികളിൽ തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
22114ാം നമ്പർ കൊച്ചുവേളി-ലോക്മാന്യ തിലക് ബൈ-വീക്ക്ലി എക്സ്പ്രസ് ഡിസംബർ ഒമ്പതിന് തൃശൂരിലും ഡിസംബർ 16ന് പുതുക്കാടും ഒരുമണിക്കൂർ 20 മിനിറ്റ് നിർത്തിയിട്ടും. ഇതേ ട്രെയിൻ ഡിസംബർ 23ന് ഇടപ്പള്ളിയിൽ 55 മിനിറ്റും ഡിസംബർ 28ന് എറണാകുളം ജങ്ഷനിൽ 50 മിനിറ്റും നിർത്തിയിടും. എറണാകുളം-പുണെ ബൈ-വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ പത്തിന് തൃശൂരിലും ഡിസംബർ 17ന് പുതുക്കാടും ഒരു മണിക്കൂർ 20 മിനിറ്റ് നിർത്തിയിടും.
ഇതേ ട്രെയിൻ ഡിസംബർ 24ന് ഇടപ്പള്ളിയിൽ 55 മിനിറ്റും നിർത്തിയിടും. തിരുവനന്തപുരം-നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് ഡിസംബർ 11ന് ഒല്ലൂരിലും ഡിസംബർ 18ന് പുതുക്കാടും ഒരു മണിക്കൂർ 20 മിനിറ്റ് നിർത്തിയിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.