Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ല​ക്കു​തി​പ്പി​ൽ...

വി​ല​ക്കു​തി​പ്പി​ൽ കി​ത​ച്ച്​ വ്യാ​പാ​രി​ക​ൾ

text_fields
bookmark_border
food price hike
cancel

കോ​ട്ട​യം: മൂ​ന്നു​മാ​സ​ത്തി​നി​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല ര​ണ്ടി​ര​ട്ടി​യാ​യി. വെ​ളി​ച്ചെ​ണ്ണ, സ​വാ​ള, തേ​ങ്ങ തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഹോ​ട്ട​ലു​ട​മ​ളെ​യും ഒ​രു​പോ​ലെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ചാ​യ കു​ടി​ച്ച്​ ഒ​രു​ദി​വ​സം തു​ട​ങ്ങു​ന്ന മ​ല​യാ​ളി​ക്ക്​ പാ​ലി​ന്‍റെ വി​ല വ​ർ​ധ​ന​വ്​ വി​ല്ല​നാ​യി. 12 രൂ​പ​യാ​ണ്​ ഒ​രു ചാ​യ​ക്ക്. 10 രൂ​പ​യാ​യി​രു​ന്ന പൊ​റോ​ട്ട​യും 12 ആ​യി, ചാ​യ​ക്ക​ടി​ക​ൾ​ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മു​മ്പ് 100 രൂ​പ ഒ​രു​ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മാ​റ്റി​വെ​ച്ചി​രു​ന്ന​പ്പോ​ൾ ഇ​ന്ന​ത് 250ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.

വി​ല​ക്ക​യ​റ്റം പ​ല​രെ​യും ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്നും പി​ന്നോ​ട്ട്​ വ​ലി​ക്കു​ക​യാ​ണ്. പ​ഞ്ച​സാ​ര, മൈ​ദ, അ​രി ഉ​ൾ​​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. പാ​മോ​യി​ലി​ന്​ 150 രൂ​പ​യും വെ​ളി​ച്ചെ​ണ്ണ​ക്ക്​ 250 രൂ​പ​യും കൊ​ടു​ക്ക​ണം. 75 രൂ​പ​യാ​ണ്​ തേ​ങ്ങ​ക്ക്​ വി​ല, ഏ​ത്ത​പ്പ​ഴ​ത്തി​ന്​ 85 രൂ​പ​യും പ​ച്ച​ക്കാ​യ്ക്ക്​ 72 രൂ​പ​യു​മാ​യി.

അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല വ​ർ​ധ​ന​ തീ​ൻ​മേ​ശ​ക​ളി​ൽ​നി​ന്നും ഭ​ക്ഷ​ണ​ങ്ങ​ളെ പി​ൻ​വ​ലി​ക്കാ​ൻ കാ​ര​ണ​മാ​യി. 50 രൂ​പ​ക്ക്​ ല​ഭി​ച്ചി​രു​ന്ന ഊ​ണി​ന്​ ഇ​പ്പോ​ൾ 70 രൂ​പ ന​ൽ​ക​ണം. ഒ​രു ഗ്ലാ​സ്​ നാ​ര​ങ്ങാ​വെ​ള്ള​ത്തി​ന്​ മി​ക്ക​യി​ട​ങ്ങ​ളി​ലും 25 രൂ​പ​യാ​യി. ​ചാ​യ മു​ത​ൽ ഊ​ണ്​ വ​രെ​യു​ള്ള പ്ര​ധാ​ന ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ​യും എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധ​ന​ സാ​ധാ​ര​ണ​ക്കാ​രെ വ​ല​ക്കു​ക​യാ​ണ്.

മൂ​ന്നു​മാ​സ​ത്തി​നി​ടെ വി​ല ര​ണ്ടി​ര​ട്ടി

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന, പാ​ച​ക​വാ​ത​ക വി​ല​യു​ടെ കു​തി​പ്പ്, കെ​ട്ടി​ട വാ​ട​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും ഹോ​ട്ട​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യു​ടെ മൂ​ല​കാ​ര​ണം. ഇ​തോ​ടെ പ​ല ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്.

വി​ല​സ്ഥി​ര​ത​യി​ല്ലാ​ത്ത​തും മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി​ക്ക്​ പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ​ക്ക്​ പ​ല ഹോ​ട്ട​ലു​ക​ളി​ലും പ​ല നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്​ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു സാ​ധ​ന​ത്തി​ന്​ വി​ല കു​റ​യു​മ്പോ​ൾ മ​റ്റ്​ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല കു​ത്ത​നെ ഉ​യ​രു​ന്ന​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടു​ന്നു. ഇ​റ​ച്ചി, മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ നി​ത്യേ​ന വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റം ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ല​യി​ലും മാ​റ്റം വ​രു​ത്തു​ന്നു​ണ്ട്.

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ്​ റ​സ്റ്റാ​റ​ന്‍റ്​ അ​സോ​സി​യേ​ഷ​ന്​ കീ​ഴി​ൽ 1500ല​ധി​കം ഹോ​ട്ട​ലു​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ, ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ലെ 80 ശ​ത​മാ​ന​ത്തോ​ള​വും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്.

ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നി​ത്യാ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​യ ഉ​ള്ളി, സ​വാ​ള, വെ​ളു​ത്തു​ള്ളി, പ​യ​ർ, പ​രി​പ്പ്, പാ​മോ​യി​ൽ, വെ​ളി​ച്ചെ​ണ്ണ, അ​രി, ഇ​റ​ച്ചി, മീ​ൻ, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ​യു​ടെ വി​ല അ​ടി​ക്ക​ടി ഉ​യ​രു​ന്ന​ത്​ പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം​കൂ​ട്ടു​ന്നു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​ന്​ 200 രൂ​പ വ​ർ​ധി​ച്ച്​ 1880 ആ​യി.

വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും സ്വ​ന്തം നി​ല​ക്ക്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ ചെ​റു​കി​ട ഭ​ക്ഷ​ണ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഒ​പ്പം കൂ​ണു​പോ​ലെ മു​ള​ക്കു​ന്ന വ​ഴി​യോ​ര ഭ​ക്ഷ്യ​ശാ​ല​ക​ളും ഇ​വ​ർ​ക്ക്​ വെ​ല്ലു​വി​ളി​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി നി​ര​വ​ധി ത​ട്ടു​ക​ട​ക​ളും ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​വ​ർ തോ​ന്നി​യ​പ​ടി​യാ​ണ്​ വി​ല ഈ​ടാ​ക്കു​ന്ന​ത്. ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ വി​ല വ​ർ​ധ​ന​യ​ല്ലാ​തെ മ​റ്റ്​ മാ​ർ​ഗ​മി​ല്ലെ​ന്നാ​ണ്​​ ഹോ​ട്ട​ലു​ട​മ​ക​ളു​ടെ വാ​ദം.

തൊ​ഴി​ലാ​ളി ക്ഷാ​മ​വും ശ​മ്പ​ള പ്ര​തി​സ​ന്ധി​യും രൂ​ക്ഷം

ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ മു​ഖ്യ​ഘ​ട​ക​മാ​ണ്. പ​ല​രു​ചി​ക​ൾ തേ​ടി​യെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​വി​നെ ആ​ക​ർ​ഷി​ക്കാ​ൻ പ​ല​ത​രം ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​ത്​ മേ​ഖ​ല​യി​ലെ നി​ല​നി​ൽ​പി​ന്‍റെ പ്ര​ശ്ന​മാ​യി. ഇ​തോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു. അ​റേ​ബ്യ, ചൈ​നീ​സ്, യൂ​റോ​പ്യ​ൻ വി​ഭ​വ​ങ്ങ​ളാ​ണ്​ ​ഹോ​ട്ട​ലു​ക​ൾ തേ​ടി​യെ​ത്തു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​വ​ക്കാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ​ക്കൊ​പ്പം പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഡി​മാ​ൻ​ഡ്​ ഏ​റി.

പാ​ച​ക​ക്കാ​ര​ന്​ ഭ​ക്ഷ​ണ​വും ചെ​ല​വും ക​ഴി​ച്ച്​ 1000 രൂ​പ മു​ത​ൽ 3000 വ​രെ​യാ​ണ്​ ദി​വ​സ​ക്കൂ​ലി. ക്ലീ​നി​ങ്ങി​നാ​യി 500 മു​ത​ൽ 1000 വ​രെ​യും ചാ​യ​ക്കാ​ര​ന്​ 600 ​രൂ​പ മു​ത​ൽ ന​ൽ​ക​ണം. മ​ല​യാ​ളി തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൂ​ടു​ത​ൽ ശ​മ്പ​ളം കൊ​ടു​ത്ത്​ ജോ​ലി​ക്ക്​ നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്​ പ​ല​ർ​ക്കും. നി​ല​നി​ൽ​പി​ന്‍റെ ഭാ​ഗ​മാ​യി പ​ല ഹോ​ട്ട​ലു​ക​ളും മ​ത്സ​രി​ച്ചാ​ണ്​ ത​ങ്ങ​ളു​ടെ ക​ച്ച​വ​ടം ഭ​ദ്ര​മാ​ക്കു​ന്ന​ത്. വി​ല​ക്ക​യ​റ്റ​ത്തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​വും മ​റ്റ്​ നി​കു​തി​ക​ളും കെ​ട്ടി​ട​വാ​ട​ക​യും ക​ഴി​ച്ച്​ തു​ച്ഛ​മാ​യ ലാ​ഭം മാ​ത്ര​മാ​ണ്​ ഉ​ട​മ​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

പിരിവ്​ കൊടുത്തില്ലെങ്കിൽ പ്രതികാരം

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും മ​റ്റും അ​ടി​ക്ക​ടി​യു​ള്ള ഭീ​മ​മാ​യ പി​രി​വ്​ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്ക്​ ഭാ​രി​ച്ച ത​ല​വേ​ദ​ന ഉ​യ​ർ​ത്തു​ക​യാ​ണ്. ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​ധി​കൃ​ത​രെ ഉ​പ​യോ​ഗി​ച്ച്​ ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന​യും തു​ട​ർ​ന്ന്​ അ​ട​ച്ചു​പൂ​ട്ടു​ക​യും തു​ട​ങ്ങി​യ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്​ പ​തി​വാ​ണെ​ന്ന്​ ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു.

അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യാ​ൽ നി​ശ്ചി​ത ദി​വ​ങ്ങ​ൾ​ക്ക്​ ശേ​ഷം വീ​ണ്ടും തു​റ​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഓ​ഫി​സി​ന്‍റെ വാ​തി​ലി​ൽ പ​ല​ത​വ​ണ മു​ട്ടേ​ണ്ട അ​വ​സ്ഥ​യു​ണ്ട്. കൂ​ടാ​തെ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ സ്​​പോ​ൺ​സ​ർ​ഷി​പ്​ ഇ​വ​രി​ൽ നി​ർ​ബ​ന്ധി​ത​മാ​യി ​അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന രീ​തി​യു​മു​ണ്ട്. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ​ക്കാ​യി ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം എ​ത്തി​ച്ചാ​ൽ പ​ല​പ്പോ​ഴും പ​ണം കൃ​ത്യ​മാ​യി ല​ഭി​ക്കാ​റി​ല്ലെ​ന്നും ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

വി​ല​ക്ക​യ​റ്റ​വും ശ​മ്പ​ള വ​ർ​ധ​ന​യും മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി

ഉ​പ്പു​തൊ​ട്ട്​ ക​ർ​പ്പൂ​രം വ​രെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും ആ​നു​പാ​തി​ക​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള വ​ർ​ധ​ന​യും ഹോ​ട്ട​ൽ മേ​ഖ​ല​യെ ഭീ​മ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ട​മ​ക​ളും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. കൂ​ടാ​തെ അ​ടു​ത്തി​ടെ വൈ​ദ്യു​തി നി​ര​ക്ക്​​ വ​ർ​ധി​പ്പി​ച്ച​തും ആ​ഘാ​തം ഇ​ര​ട്ടി​യാ​ക്കി. ഏ​ക​ദേ​ശം പ​ത്ത്​ ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന മേ​ഖ​ല​യാ​ണി​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​റി​ൽ​നി​ന്നും വേ​ണ്ട​ത്ര സ​ഹാ​യ​മോ അ​നു​കൂ​ല ന​ട​പ​ടി​യോ ഉ​ണ്ടാ​കു​ന്നി​ല്ല.

- മു​ഹ​മ്മ​ദ് ഷ​രീ​ഫ് (കെ.​എ​ച്ച്.​ആ​ർ.​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ)

‘ശ​മ്പ​ളം മി​ച്ചം​പി​ടി​ക്കാ​ൻ ഡ​യ​റ്റ്​ എ​ടു​ക്കേ​ണ്ട അ​വ​സ്ഥ’

ദി​വ​സ​വും പ​ണി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഒ​രു​ഭാ​ഗം ഭ​ക്ഷ​ണ​ത്തി​നാ​യി മാ​റ്റി​വെ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ജീ​വി​ക്കാ​ൻ വേ​ണ്ടി ജോ​ലി​ചെ​യ്തി​രു​ന്ന ഞ​ങ്ങ​ൾ ഇ​പ്പോ​ൾ ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നാ​യി അ​ധി​ക​ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​യി. ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നും മാ​ത്ര​മാ​ണ്​ വ​ർ​ധ​ന, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വേ​ത​നം ഒ​രേ നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്​ നാ​ളേ​ക്ക്​ മാ​റ്റി​വെ​ച്ചാ​ണ്​ ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. വീ​ട്ടു​ഭ​ക്ഷ​ണ​മാ​ണ്​ ആ​കെ​യു​ള്ള ആ​ശ്ര​യം. ശ​മ്പ​ളം മി​ച്ചം​പി​ടി​ക്കാ​ൻ ഡ​യ​റ്റ്​ എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

- എം.​എ. അ​ഷ്​​ക​ർ (ഡ്രൈ​വ​ർ), മി​ഠാ​യി​ക്കു​ന്നം

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Price hikeFood priceCooking gas price
News Summary - Traders are worried about the price hike
Next Story