മാസ്‌കിന് വില കൂട്ടി വാങ്ങിയ വ്യാപാരികളെ പിടികൂടി
text_fieldsനെയ്യാറ്റിന്‍കര: മാസ്‌കിന് വില കൂട്ടി വാങ്ങിയാല്‍ നെയ്യാറ്റിന്‍കര പൊലീസിന്റെ പിടിവീഴും. വിവിധ സ്‌കോഡുകളായി തിരിഞ്ഞാണ് നെയ്യാറ്റിന്‍കര പൊലീസ് പരിശോധന കര്‍ശനമാക്കിയത്.നിശ്ചിത തുകയില്‍ നിന്നും അമിതമായി തുകവാങ്ങിയ വ്യാപര സ്ഥപനത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് നടത്തിയ പരിശോധനയെ തുടര്‍ന്ന് ഏഴ് കടക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ സ്റ്റോറും സൂപ്പര്‍മാര്‍ക്കറ്റുമുള്‍പ്പെടെയുള്ള കടകളിലാണ് എന്‍ 95 മാസ്‌കിന് അന്‍പത് രൂപയിലധികം വാങ്ങിയതിന് നടപടി സ്വീകരിച്ചത്.
സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ അധികമായി തുക വാങ്ങി അമിത തുകക്ക് മാസ്‌ക് വില്‍പ്പന നടത്തുന്നത് വര്‍ദ്ധിച്ച് വരുന്ന സഹാചര്യത്തിലാണ് പൊലിസ് കര്‍ശന നടപടി സ്വീകരിച്ചത്. പൊലിസ് തന്നെ മഫ്തിയിലെത്തി കടയിലെത്തി സാധനം വാങ്ങി വില നിലവാരവും പരിശോധിക്കുന്നത്. നാല് രൂപ വിലയുള്ള മാസ്‌കിന് പോലും വലിയ തുകയാണ് പലരും ഈടാക്കുന്നത്. പൊലീസ് മാസ്‌ക് വില്‍പ്പനക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത് നാട്ടുകാര്‍ക്കും ഏറെ സഹായകമായി. മാസ്‌കിന് അധിക തുക ഈടാക്കിയാല്‍ വരും ദിവങ്ങളിലും നടപടി സ്വീകരിക്കമെന്ന് നെയ്യാറ്റിന്‍കര സിഐ. ശ്രീകുമാര്‍ അറിയച്ചത്.
സത്യവാങ്ങ് മൂലമില്ലാതെയും അനാവശ്യമായും പുറത്തിറങ്ങിയതിനും മാസ്‌ക് ധരിക്കാത്തതിനുമുള്‍പ്പെടെ 185 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. രണ്ട് ദിവസമായി നെയ്യാറ്റിന്‍കര പൊലീസ് 375 പെറ്റി കേസും 60 എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച തുക്കുന്നതിന് അനുവാദമുള്ള സ്വര്‍ണക്കട, തുണിക്കട, ചെരുപ്പ് കടയുള്‍പ്പെടയുള്ള സ്ഥാപനങ്ങളില്‍ കല്യാണ ആവശ്യത്തിനെത്തുന്നവര്‍ക്ക് മാത്രമെ കടക്കുള്ളില്‍ കയറ്റി വില്‍പ്പന അനുവധിക്കാവു.അല്ലാത്തവര്‍ക്ക് ഹോം ഡെലിവറി മാത്രമെ അനുവധിക്കുകയുള്ളു.
കല്യാണ ആവശ്യത്തിനുള്ളവരല്ലാത്തവരെ വ്യാപാര സ്ഥാപനങ്ങളില്‍ കയറ്റി വ്യാപാരം നടത്തിയാല്‍ നടപടി സ്വീകരിക്കും. കൊവിഡ് വ്യാപനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നെയ്യാറ്റിന്‍കര പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ പരിശോധന കര്‍ശനമാക്കിയതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തിലും വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.