കച്ചവടം വഴിമുട്ടി; നികുതിയിളവ് തേടുമെന്ന് വ്യാപാരികള്‍
text_fieldsകോഴിക്കോട്: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് നികുതിയിളവ് ആവശ്യപ്പെടാന്‍ വ്യാപാരികളുടെ ശ്രമം. കച്ചവടം നാലിലൊന്നായി കുറഞ്ഞതോടെയാണിത്. വ്യാപാരികളുടെ നീക്കം വിജയിച്ചാല്‍ സംസ്ഥാനത്തിന്‍െറ നികുതി വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകും.
നികുതിയിളവ് ഉന്നയിച്ച് സര്‍ക്കാറിനെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. വില്‍പന നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങി പത്തിലേറെ നികുതികളാണ് വ്യാപാരികള്‍ സര്‍ക്കാറില്‍ അടക്കേണ്ടത്. ഈ മാസം 15നകം അടക്കേണ്ട നികുതികളും ഇതിലുള്‍പ്പെടും. വ്യാപാരം ഒറ്റയടിക്ക് കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ നികുതി അടക്കാന്‍ പ്രയാസമുണ്ടെന്നും ഇളവ് വേണമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി.
500, 1000 നോട്ടുകള്‍ അസാധുവാക്കിയത് ചില്ലറ-മൊത്ത വ്യാപാര മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മലബാറിന്‍െറ മൊത്തവ്യാപാര കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയില്‍ അരിക്കച്ചവടം ഭാഗികമായി നിര്‍ത്തിവെച്ചു. കച്ചവടം വന്‍തോതില്‍ കൂടിയതാണ് കച്ചവടം നിര്‍ത്താന്‍ കാരണമായതെന്നതാണ് വസ്തുത. വലിയങ്ങാടിയിലത്തെി 10 ചാക്ക് അരിയെടുത്തിരുന്ന ചില്ലറ വ്യാപാരികള്‍ 50 ചാക്കാണ് ഇപ്പോള്‍ വാങ്ങുന്നത്. ചില്ലറ വ്യാപാരികളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ ചെലവഴിക്കലാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കച്ചവടം താല്‍ക്കാലികമായി നിര്‍ത്തുന്നത്.
തൊഴിലാളികള്‍ക്ക് നൂറു രൂപ നോട്ട് നല്‍കണമെന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അസാധുവാക്കിയ നോട്ടുകള്‍ നല്‍കരുതെന്ന് ലോറിയുടമകളും വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ അടുത്ത ദിവസം യോഗം ചേരുമെന്ന് കാലിക്കറ്റ് ഫുഡ് ഗ്രെയിന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് എ. ശ്യാം സുന്ദര്‍ പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ ബസ് വ്യവസായത്തെയും കാര്യമായി ബാധിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് നേരിടുന്നത്. ആളൊഴിഞ്ഞ ബസുകളുമായി സര്‍വിസ് നടത്തുന്നത് വന്‍ നഷ്ടമുണ്ടാക്കുന്നതായി ബസുടമകള്‍ പറഞ്ഞു.
10,000 രൂപ വരെ ദിവസ കലക്ഷന്‍ ലഭിച്ച ബസുകള്‍ക്ക് 7000 രൂപയാണ് രണ്ടു ദിവസമായി ലഭിക്കുന്നത്. പ്രതിദിനം 350 രൂപ വരെയാണ് ബസുകള്‍ക്ക് നികുതിയായി മാറ്റിവെക്കേണ്ടത്. വരുമാനത്തിന്‍െറ നല്ളൊരു ശതമാനം കുറഞ്ഞത് സര്‍വിസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.പി. ശിവദാസന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.