പാരമ്പര്യത്തിലേക്ക് മടങ്ങി അറബനമുട്ട്
text_fieldsതൃശൂർ: കലോത്സവവേദികളിൽ ഫാൻസി ശൈലി തുടർന്ന അറബനമുട്ട് പാരമ്പര്യത്തനിമയിലേക്ക് മടങ്ങി. തനിമ വിടുന്നതായി ഇൗ കലയെ സ്നേഹിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും പരാതി പറഞ്ഞിരുന്നു. ഒരുമാസം മുമ്പ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ ചേർന്ന പരിശീലകരുടെയും വിധികർത്താക്കളുടെയും യോഗത്തിലാണ് തനിമ നിലനിർത്താൻ തീരുമാനിച്ചത്. അതോടെ ഇത്തവണ ഭൂരിപക്ഷം ടീമുകളും പാരമ്പര്യരീതിയിലേക്ക് മാറി.
അറബനമുട്ടിെൻറ അടിസ്ഥാനമായ അഷ്ടധ്വനി അഥവാ എട്ടുമുട്ടിൽ കളി തുടങ്ങണമെന്നതാണ് പ്രധാന മാറ്റം. രിഫാഇ റാത്തീബ്, ശാദുലി റാത്തീബ് വരികൾക്ക് ആഭിമുഖ്യം നൽകുക, 10 പേരും ഒരുമയോടെ കളിക്കുക, അവസാനം ഹാളിർ ബെയ്ത്ത് ഉപയോഗിക്കുക തുടങ്ങിയവയാണ് മാറ്റങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.