Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവത്സരം: താമരശ്ശേരി...

പുതുവത്സരം: താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം

text_fields
bookmark_border
പുതുവത്സരം: താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം
cancel

താമരശ്ശേരി: പുതുവത്സരാഘോഷം മുൻനിർത്തി താമരശ്ശേരി ചുരത്തിൽ ഞായറാഴ്ച രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. വൈകീട്ട് ആറു മുതൽ പുലർച്ച അഞ്ചു വരെ വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സമയത്ത് ചുരത്തിൽ ഒരിടത്തും വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. ചുരത്തിലെ കടകൾ രാത്രി ഏഴിനുശേഷം തുറക്കാൻ പാടില്ലെന്നും പൊലീസ് നിർദേശിച്ചു.

വാട്ടർ മെട്രോ സർവിസ് പുലർച്ച അഞ്ചുവരെ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ​ങ്ങും ന​ട​ക്കു​ന്ന പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര​യൊ​രു​ക്കാ​ൻ ഒ​രു​ങ്ങി വാ​ട്ട​ർ മെ​ട്രോ​യും. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​ൻ-​വൈ​പ്പി​ൻ റൂ​ട്ടി​ലെ സ​ർ​വി​സ് ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച അ​ഞ്ചു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

31ന് ​രാ​ത്രി ഒ​മ്പ​തു​വ​രെ ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​ൻ-​വൈ​പ്പി​ൻ റൂ​ട്ടി​ൽ ഇ​രു​ഭാ​ഗ​ത്തേ​ക്കും പ​തി​വു​പോ​ലെ സ​ർ​വി​സ് ഉ​ണ്ടാ​യി​രി​ക്കും. ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച 12നു​ശേ​ഷം വൈ​പ്പി​നി​ൽ​നി​ന്ന് ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​നി​ലേ​ക്ക് പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സ് ന​ട​ത്തും.

പു​തു​വ​ത്സ​ര രാ​വി​ൽ പ്ര​ധാ​ന ആ​ഘോ​ഷം ന​ട​ക്കു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി​യി​ലേ​ക്ക് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ടാ​തെ എ​ത്തു​ന്ന​തി​നും തി​രി​കെ പോ​കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സ് സ​ഹാ​യ​ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thamarassery churamtraffic control
News Summary - traffic control in thamarassery churam
Next Story