Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vyttila bridge
cancel
Homechevron_rightNewschevron_rightKeralachevron_rightപാലം തുറന്നിട്ടും...

പാലം തുറന്നിട്ടും രക്ഷയില്ല; വൈറ്റിലയില്‍ ഗതാഗത നിയന്ത്രണം

text_fields
bookmark_border

മരട് (എറണാകുളം): പാലം തുറന്നിട്ടും വൈറ്റിലയിലെ ഗതാഗതക്കുരുക്ക് തുടര​ുന്നതിനാൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്. പാലം തുറന്ന ദിവസം തന്നെ പാലത്തി​െൻറ ഇരുവശങ്ങളിലും വന്‍ കുരുക്കാണ് അനുഭവപ്പെട്ടത്.

നിലവില്‍ പാലത്തിനടിയിലെ സിഗ്​നല്‍ സംവിധാനമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതെന്നാണ് ആക്ഷേപം. ഇവിടെ വാഹനങ്ങള്‍ സിഗ്​നലില്‍ കിടക്കുന്നതുമൂലം നീണ്ടനിരയാണ് എസ്.എ റോഡിലും പാലത്തി​െൻറ ആരംഭത്തിലും അനുഭവപ്പെടുന്നത്. ഇത് നിയന്ത്രിക്കുന്നതി​െൻറ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളിൽനിന്ന്​ വരുന്ന തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പഴയപോലെ പൊന്നുരുന്നി അണ്ടര്‍പാസ് വഴി തന്നെ പോകണം. നേരത്തേ പാലത്തിനടിയിലെ സിഗ്​നലിലൂടെ നേരെ ഇരുറോഡുകളിലേക്കും പ്രവേശിക്കാമായിരുന്നു. ഇപ്പോള്‍ ഇവിടെ പൊലീസ് കെട്ടിയടച്ചു.

കണിയാമ്പുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മൊബിലിറ്റി ഹബ്​ വഴി തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് പോകണം. പാലത്തിനുസമീപത്തെ സര്‍വിസ് റോഡുകള്‍ക്ക് വീതി കുറവായതും ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vyttila flyover
News Summary - Traffic control in Vyttila
Next Story