ലോറി കേടായി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്
text_fieldsവൈത്തിരി: ക്രിസ്മസ് അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് പുറപ്പെട്ടവരും മറ്റു യാത്രക്കാരും ശനിയാഴ്ച മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി. വയനാട് ചുരം ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി രണ്ടോടെയാണ് 14 ചക്ര ലോറി ആക്സിൽ പൊട്ടിയതിനെ തുടർന്ന് തകരാറിലായത്. ചുരത്തിൽ അഞ്ചുമണിക്കൂറോളം യാത്രക്കാർ ദുരിതത്തിലായി. അടിവാരം പൊലീസ്, ഹൈവേ പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
പത്തരയോടെയാണ് ലോറി നന്നാക്കിയ ശേഷം തടസ്സം നീങ്ങിയത്. വാഹന ബഹുല്യം കാരണം ഗതാഗതക്കുരുക്ക് ഏറെ സമയം നീണ്ടു. ഗതാഗത തടസ്സം നീങ്ങിയിട്ടുണ്ടെങ്കിലും വാഹനനിര കൂടുതലായതിനാൽ വാഹനങ്ങൾ വൺ വേ ആയിട്ടാണ് കടന്നുപോയത്. ഇതിനിടെ കർണാടകയിൽ നിന്നെത്തിയ സഞ്ചാരികളുടെ കാർ ഏഴാം വളവിന് താഴെ നിയന്ത്രണം വിട്ടു റോഡരികിലേക്ക് മറിഞ്ഞു. ആളപായമില്ല. ഗതാഗത തടസ്സവുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.