ഗതാഗതക്കുറ്റം: പിഴ വീണാൽ മൊബൈലിൽ എസ്.എം.എസും
text_fieldsതിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചാല്‍ ഉടമയുടെ മൊബൈൽ ഫോണിൽ എസ്.എം.എസ് സന്ദേശമെത്തും. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന കേന്ദ്രീകൃത ഒാൺലൈൻ സംവിധാനമായ 'വാഹനി'ൽ മൊബൈൽ ഫോൺ നമ്പർ അടിസ്ഥാനത്തിൽ വിവരങ്ങൾ ക്രമീകരിച്ചിരിക്കുന്നതിനെ തുടർന്നാണ് ഇൗ സൗകര്യം.
ഇതുവഴി വാഹനസംബന്ധമായ എല്ലാ വിവരങ്ങളും മൊബൈൽ ഫോണിലെത്തുമെന്നതാണ് പ്രത്യേകത. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാഹനങ്ങള്‍ നൽകുന്നവർ പിന്നീട് അവർ വരുത്തുന്ന ലംഘനങ്ങൾക്കുള്ള പിഴ അടക്കുന്ന സാഹചര്യം ഇത് മൂലം ഒഴിവാക്കാനാകും.
നിലവിൽ കാമറ വഴി പിടികൂടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിന്നീട് എപ്പോഴെങ്കിലുമാണ് പിഴ കിട്ടുന്നത്. ഏത് സമയത്തുണ്ടായ കുറ്റത്തിനാണ് പിഴയെന്നതും വ്യക്തമാകില്ല.
വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോഴും ഉപേക്ഷിക്കപ്പെടുമ്പോഴുമൊക്കെ ഉടമയെ കണ്ടെത്താന്‍ മൈാബൈല്‍ നമ്പര്‍ രജിസ്ട്രേഷന് ഉപകരിക്കും. വാഹനിൽ മൊബൈല്‍ നമ്പര്‍ തിരുത്താനും പുതിയ നമ്പര്‍ ഉള്‍ക്കൊള്ളിക്കാനും ഉടമക്ക് അനുമതിയുണ്ട്. ഒാരോ സേവനങ്ങള്‍ക്കുമുള്ള ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ മൊബൈല്‍ നമ്പറിലാണ് ലഭിക്കുക.
ഓണ്‍ലൈന്‍ നടപടികളുടെ പുരോഗതിയും ഉടമസ്ഥര്‍ക്ക് മൊബൈല്‍ഫോണില്‍ അറിയാം.
ഓഫിസുകളില്‍നിന്ന് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തപാലില്‍ അയക്കുമ്പോള്‍ സ്പീഡ് പോസ്റ്റ് നമ്പര്‍ സഹിതം മൊബൈലില്‍ സന്ദേശമെത്തും. തപാല്‍ മടങ്ങുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, പ്രധാനപ്പെട്ട രേഖകള്‍ നഷ്ടെപ്പടുന്നതും ഒഴിവാക്കാം.ഗതാഗതക്കുറ്റം: പിഴ വീണാൽ മൊബൈലിൽ എസ്.എം.എസും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.