ഗതാഗതക്കുറ്റം: പിഴയിളവ് പെരുവഴിയിൽ
text_fieldsതിരുവനന്തപുരം: ഏഴ് ഗതാഗതക്കുറ്റങ്ങളിൽ പിഴനിരക്ക് കുറയ്ക്കാൻ തത്വത്തിൽ തീര ുമാനിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപടികള െ അനിശ്ചിതത്വത്തിലാക്കി. നിരക്കിളവ് വരുത്തി രണ്ട് ദിവസത്തിനകം പുനർവിജ്ഞാപനമിറക്കാമെന്ന ഉന്നതതല യോഗത്തിെൻറ തീരുമാനമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് ഉപതെരഞ്ഞെടുപ്പ് വിവരമെത്തിയത്. അഞ്ച് മണ്ഡലങ്ങൾ വ്യത്യസ്ത ജില്ലകളിലായതിനാൽ പൊതു തെരഞ്ഞെടുപ്പിെൻറ പ്രതീതിയിലാണ് കാര്യങ്ങൾ. നിരക്കിളവാകെട്ട സംസ്ഥാനം മുഴുവൻ പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടെ നിരക്കിളവ് വരുത്തിയുള്ള പുനർവിജ്ഞാപനത്തിന് തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതി വേണം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രളയബാധിത കർഷകരുടെ വായ്പകൾക്ക് മൊറേട്ടാറിയം നീട്ടുന്നതിനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമീഷെൻറ നടപടികളിൽ തട്ടി അനിശ്ചിതത്വത്തിലായിരുന്നു. കർഷകർക്കുള്ള അനിവാര്യമായതും സാന്ത്വന സ്വഭാവമുള്ളതുമായ ആശ്വാസനടപടികളിൽപോലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിെൻറ പേരിൽ കമീഷെൻറ കടുംപിടുത്തമുണ്ടായെങ്കിൽ കുറ്റങ്ങൾക്കുള്ള പിഴക്കാര്യത്തിൽ അത്രവേഗം അനുവാദം കിട്ടില്ല. കമീഷൻ എതിർസ്വരമുയർത്തിയാൽ കനത്തപിഴക്കാര്യത്തിൽ ഇളവിന് ഒക്ടോബർ അവസാനംവരെ കാത്തിരിക്കേണ്ടിവരും. ആദ്യം പുനർവിജ്ഞാപനത്തിന് തടസ്സമില്ലെന്ന നിലപാടെടുത്ത നിയമവകുപ്പ് പിന്നീട് ഇക്കാര്യത്തിൽ നിസ്സഹായത അറിയിച്ചെന്നാണ് വിവരം.
കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്ന സെപ്റ്റംബർ ഒന്നിന്, പുതുക്കിയപിഴ ചുമത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി വിജ്ഞാപനമിറക്കിയിരുന്നു. ഇതിൽ ഭേദഗതി വരുത്തേണ്ടിവന്ന സാഹചര്യത്തിലാണ് പുനർവിജ്ഞാപനം വേണ്ടിവന്നത്. നികുതിയിളവോ ഏതെങ്കിലും വിഭാഗങ്ങൾക്കുള്ള ആനുകൂല്യമോ അല്ലാത്തതിനാൽ കമീഷൻ തടസ്സവാദമുന്നയിക്കില്ലെന്നും വാദങ്ങളുണ്ട്. നിയമപരമായി അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും പരിശോധനയും പിഴചുമത്തലും തുടരാണ് വകുപ്പിെൻറ തീരുമാനം. പിഴയടക്കാൻ സന്നദ്ധരായാൽ കാശുവാങ്ങും. അല്ലാത്തവർക്ക് ചെക്ക് മൊമ്മോ നൽകി കോടതിയിലേക്കയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.