Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ തീവെപ്പ്:...

ട്രെയിൻ തീവെപ്പ്: എൻ.ഐ.എ സംഘം കണ്ണൂരിലെത്തി

text_fields
bookmark_border
Train arson NIA group reached Kannur
cancel
camera_alt

എൻ.ഐ.എ സഘം കണ്ണൂരിൽ ബോഗി പരിശോധിക്കാൻ എത്തിയപ്പോൾ                                                                         ഫോട്ടോ: പി. സന്ദീപ്

കണ്ണൂർ: ട്രെയിനിലെ തീവെപ്പിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ​അന്വേഷണം തുടങ്ങി. തീവെപ്പിന് തീവ്രവാദ ബന്ധം ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനു മുന്നോടിയായി എൻ.ഐ.എ സംഘം കണ്ണൂരിലെത്തി. തീവെപ്പ് നടന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി 1, ഡി 2 ബോഗികൾ സംഘം പരിശോധിച്ചു. ചൊവ്വാഴ്ച ഉച്ച 12.30ന്​ തുടങ്ങിയ പരിശോധന അരമണിക്കൂറോളം നീണ്ടു.

എൻ.ഐ.എ കൊച്ചി, ബംഗളൂരു യൂനിറ്റുകളിൽനിന്നുള്ള എസ്.പി ഉൾപ്പെടെ രണ്ടു ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്. സംസ്ഥാന പൊലീസ് അന്വേഷണം നടക്കുന്നതിനാൽ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ എൻ.ഐ.എ തീരുമാനമെടുത്തില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIA.elathur train fire
News Summary - Train arson: N.I.A group reached Kannur
Next Story