Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്-ഷൊർണൂർ...

കോഴിക്കോട്-ഷൊർണൂർ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു; ആലപ്പുഴ വഴി സർവീസില്ല

text_fields
bookmark_border
കോഴിക്കോട്-ഷൊർണൂർ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു; ആലപ്പുഴ വഴി സർവീസില്ല
cancel

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് നിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. ചാലിയാർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ട്രെയിൻ സർവീസ് നിർത്തിവെച്ചത്. ഇതുവഴിയുള്ള പാസഞ്ചറുകളടക്കം റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചതായി റെയിൽവേ അറിയിച്ചു. ദീർഘദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. നേരത്തെ ആലപ്പുഴക്കും ചേർത്തലക്കും ഇടയിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

കായംകുളം-എറണാകുളം റൂട്ടില്‍ കോട്ടയം വഴി മാത്രമായിരിക്കും ട്രെയിനുകള്‍ സർവീസ് നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsheavy rains 2019Rain In Kerala
News Summary - train cancelled due to heavy rains-kerala news
Next Story