17 ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിടൽ തുടരുന്നു
text_fieldsതിരുവനന്തപുരം: പാലക്കാട് ഡിവിഷൻ പരിധിയിൽ മണ്ണിടിച്ചിലുണ്ടായ മേഖലകളിലെ പാള ങ്ങളിൽ നവീകരണ ജോലി നടക്കുന്നതിനാൽ ആഗസ്റ്റ് 31 വരെയുള്ള 17 ട്രെയിനുകൾ റദ്ദാക്കി യതായി റെയിൽവേ അറിയിച്ചു. ഇതോടൊപ്പം നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടിട്ടുമു ണ്ട്.
ഞായറാഴ്ച പുറെപ്പട്ട ഡെറാഡൂൺ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (22660), തിങ്കളാഴ്ച യാത്ര തിരിച്ച നിസാമുദ്ദീൻ-എറണാകുളം മംഗള (12618), ഗാന്ധിധാം-തിരുനെൽവേലി (19424 ), ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് (22654), ഒാഖ-എറണാകുളം ദ്വൈവാര എക്സ്പ്രസ് (16337), ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് (12201), എറണാകുളം-പുണെ എക്സ്പ്രസ് (11098), എറണാകുളം-അജ്മീർ സ്െപഷൽ പാസഞ്ചർ (02797) ചൊവ്വാഴ്ച യാത്ര തിരിച്ച തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617), നാഗർകോവിൽ-ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് (16336), നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് (12618), ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), ശ്രീ ഗംഗാനഗർ-കൊച്ചുവേളി പ്രതിവാര ട്രെയിൻ (16311), ബുധനാഴ്ച പുറപ്പെടേണ്ട ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) എന്നിവയാണ് വഴിതിരിച്ചുവിട്ട ട്രെയിനുകൾ.
ബുധനാഴ്ച റദ്ദാക്കിയവ:
തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22655), തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22633), എറണാകുളം-ഒാഖ ദ്വൈവാര എക്സ്പ്രസ് (16338),എറണാകുളം-ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്സ്പ്രസ് (12224), പുണെ-എറണാകുളം ദ്വൈവാര സൂപ്പർഫാസ്റ്റ് (22150)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.