നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം
text_fieldsകൊച്ചി: എറണാകുളം ടൗണ്‍ സ്റ്റേഷനും ഇടപ്പള്ളിക്കുമിടയില്‍ നവീകരണം നടക്കുന്നതിനാല്‍ വ്യാഴാഴ്ച ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തു. ഗുരുവായൂരില്‍നിന്ന് രാത്രി 9.25ന് പുറപ്പെടുന്ന ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128) 11.25നാണ് പുറപ്പെടുക.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348) ആലുവയില്‍ ഒന്നര മണിക്കൂർ പിടിച്ചിടും. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) എന്നിവ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകള്‍ക്കിടയില്‍ അരമണിക്കൂര്‍ പിടിച്ചിടും.
പുണെ-എറണാകുളം പ്രതിവാര എക്സ്പ്രസ് (22150) കളമശ്ശേരി, -ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടര മണിക്കൂറും പട്ന-എറണാകുളം പ്രതിവാര എക്സ്പ്രസ് (16360) കളമശ്ശേരിയില്‍ ഒന്നര മണിക്കൂറിലേറെയും പിടിച്ചിടും. ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് (12777) ചാലക്കുടി സ്റ്റേഷനില്‍ 45 മിനിറ്റ് പിടിച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.