എട്ട് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ
text_fieldsതിരുവനന്തപുരം∙ എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവിസ് നടത്താൻ റെയിൽവേ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങൾ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽനിന്നുള്ളവരെ തിരിച്ചയക്കും.
മേയ് 18 മുതൽ ജൂൺ 14 വരെ കേരളത്തിലുള്ള അന്തർ സംസ്ഥാന തൊഴിലാളികളെ ബംഗാളിലേക്ക് 28 ട്രെയിനുകളിലായി അയക്കും.
ഡൽഹിയിൽനിന്ന് പ്രത്യേക ട്രെയിൻ അനുവദിക്കും. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഐലൻറ് എക്സ്പ്രസ് എല്ലാ ദിവസവുമുണ്ടാകും. ഡൽഹിയിലെ മലയാളി വിദ്യാർഥികൾ ആശങ്കയിലാണ്. അവരെ എത്തിക്കാൻ വേണ്ടിയാണ് റെയിൽവെ ട്രെയിൻ സർവിസ് ആരംഭിച്ചത്.
എ.സി തീവണ്ടിയിലെ ടിക്കറ്റ് നിരക്ക് താങ്ങാൻ സാധിക്കില്ലെന്ന് വിദ്യാർഥികൾതന്നെ അറിയിച്ചു. അതിനാലാണ് നോൺ എ.സി തീവണ്ടികൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നത്. നേരത്തേ വിദ്യാർഥികളെ തിരിച്ചെത്തിക്കാനായി ശ്രമങ്ങൾ നടക്കുേമ്പാഴാണ് കേന്ദ്രം തീവണ്ടി ഏർപ്പെടുത്തിയത്. മറ്റ് യാത്രക്കാർക്കൊപ്പം ഐ.ആർ.ടി.സി ബുക്കിങ് വിദ്യാർഥികൾക്ക് പ്രായോഗികമല്ലായിരുനുന. എ.സി നിരക്ക് വിദ്യാർഥികൾക്ക് താങ്ങാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിലെ ഹെൽപ് ഡെസ്ക് കാര്യങ്ങൾ ഏകോപിപ്പിക്കും. ഡൽഹിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കാൻ റെയിൽവേ വിശദാംശം ഉടൻ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും ഇസ്രയേലിൽ വിസ കാലാവധി കഴിഞ്ഞ മലയാളി നഴ്‌സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്രവുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.