Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ തീ​വെപ്പ്:...

ട്രെയിൻ തീ​വെപ്പ്: പ്രതിയുടെ ശാഹീൻ ബാഗിലെ വീട്ടിൽ വീണ്ടും പരിശോധന

text_fields
bookmark_border
ട്രെയിൻ തീ​വെപ്പ്: പ്രതിയുടെ ശാഹീൻ ബാഗിലെ വീട്ടിൽ വീണ്ടും പരിശോധന
cancel

കോ​ഴി​ക്കോ​ട്: ട്രെ​യി​ൻ തീ​​വെ​പ്പ് കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ ശാ​ഹീ​ൻ ബാ​ഗി​ലു​ള്ള വീ​ട്ടി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​യി​ൽ​നി​ന്ന് ല​ഭി​ച്ച ചി​ല വി​വ​ര​ങ്ങ​ളി​ൽ വ്യ​ക്ത​ത തേ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

​പ്ര​തി ഡ​ൽ​ഹി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് ഷൊ​ർ​ണൂ​ർ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ​ത് ആ​സൂ​ത്ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നോ എ​ന്നും സം​ശ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.ചൊ​വ്വാ​ഴ്ച മാ​ലൂ​ർ​കു​ന്ന് എ.​ആ​ർ ക്യാ​മ്പി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ ഷാ​റൂ​ഖ് സെ​യ്ഫി​യെ ചോ​ദ്യം ​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും പ്ര​തി​യു​ടെ പ്ര​ധാ​ന മൊ​ഴി​ക​ളു​ടെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

ഡി.​ജി.​പി അ​നി​ൽ​കാ​ന്തും ഓ​ൺ​ലൈ​നാ​യി കേ​സി​ന്റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.ഏ​പ്രി​ൽ ര​ണ്ടി​ന് രാ​ത്രി 9.10 ഓ​ടെ​യാ​യി​രു​ന്നു ട്രെ​യി​ൻ തീ​വെ​പ്പ്. ര​ത്ന​ഗി​രി​യി​ൽ​നി​ന്ന് മ​ഹാ​രാ​ഷ്ട്ര തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡാ​ണ് ഷാ​റൂ​ഖ് സെ​യ്ഫി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elathur train fire
News Summary - Train fire case: Re-inspection at accused's house in Shaheen Bagh
Next Story