സ്കൂൾ മതിലിൽ കൂകിപ്പായും തീവണ്ടി...
text_fieldsദേവികുളം: കൂകു കൂകു തീവണ്ടി, കൂകിപ്പായും തീവണ്ടി. തീവണ്ടി മാത്രമല്ല, റെയിൽവേ സ്റ്റേഷനും ഇപ്പോൾ ദേവികുളത്തുണ്ട്. ദേവികുളം ഗവ. യു.പി സ്കൂളിലെ മതിലിലാണ് തീവണ്ടിയും സ്റ്റേഷനും. ഊട്ടിയിലുള്ളതുപോലെ പുഷ്പുൾ തീവണ്ടിയോ 20ാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ മൂന്നാറിലുണ്ടായിരുന്ന മോണോ ട്രെയിനോ അല്ല, മലബാർ എക്സ്പ്രസ് തന്നെയാണ് മലമുകളിലെ സ്കൂൾ മതിലിൽ സ്ഥാനംപിടിച്ചത്.
അധ്യാപകർക്ക് ഇനി തീവണ്ടിയെക്കുറിച്ച് പഠിപ്പിക്കാൻ കൂകു എന്ന് വിളിച്ച് കൂകിപ്പായേണ്ടതില്ല. സ്കൂൾ മതിൽ ചൂണ്ടിക്കാട്ടിയാൽ മതി. 1924ലെ മഹാപ്രളയം വരെയാണ് മൂന്നാറിൽ മോണോ റെയിൽ ഉണ്ടായിരുന്നത്.
സ്കൂളിനകത്തുനിന്നും കുട്ടികൾക്ക് കാണാവുന്ന തരത്തിലാണ് തീവണ്ടിയുടെ ചിത്രം. കോവിഡുകാലം കഴിഞ്ഞ് കുട്ടികൾ എത്തുേമ്പാൾ അവരെ വരവേൽക്കാൻ തീവണ്ടിയും ഉണ്ടാകും. സ്കൂളിെൻറ മതിൽ പഞ്ചായത്തിൽനിന്ന് വൈറ്റ് വാഷ് ചെയ്തതിന് പിന്നാലെയാണ് ചിത്രം വരക്കാനുള്ള ആശയം രൂപപ്പെട്ടത്.
അധ്യാപകരും രഷിതാക്കളും ചേർന്ന് ഇതിനാവശ്യമായി തുക കണ്ടെത്തി. പെരിയവര സ്വദേശി മദനൻ തീവണ്ടി വരക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു. പ്രീ പ്രൈമറി സ്കൂൾ ഭിത്തിയിലും നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ദേവികുളം ഗവ. യു.പി സ്കൂളിൽ മലയാളം, തമിഴ് മാധ്യമങ്ങളിലാണ് പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.