െട്രയിൻ യാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനം വർധന
text_fieldsന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 70 ദശലക്ഷത്തിെൻറ വർധന കൈവരിച്ചതായി റെയിൽവേ ബോർഡ് അംഗം മുഹമ്മദ് ജംഷിദ് അറിയിച്ചു. 2012 മുതൽ അഞ്ചുവർഷക്കാലം യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖെപ്പടുത്തിയതിന് തൊട്ടുപിറകെയാണ് റെയിൽവേ ഇൗ നേട്ടം കൈവരിച്ചിരിക്കുന്നത്. യാത്രക്കാരെ ആകർഷിക്കുന്നതിെൻറ ഭാഗമായി ഹംസഫർ എക്സ്പ്രസ്, അേന്ത്യാദയ ട്രെയിനുകൾ എന്നിവയുൾപ്പെടെ 87 പുതിയ സർവിസുകൾ ഇൗ കാലയളവിൽ ആരംഭിച്ചു.
യാത്രക്കാർ അധികമുള്ള റൂട്ടുകളിൽ 586 കോച്ചുകൾ പുതിയതായി ഘടിപ്പിക്കുകയും നിരവധി ട്രെയിനുകളുടെ ദൂരപരിധി വർധിപ്പിക്കുകയും ചെയ്തു.
2017 മാർച്ച് 31 വരെ ദീർഘദൂര ട്രെയിനുകളിൽ 43,420 പുതിയ ബർത്തുകൾ അനുവദിക്കുകയും അവധിക്കാലങ്ങളിലും ഉത്സവകാലങ്ങളിലും തിരക്ക് കുറക്കാനായി 31,438 അധിക സർവിസുകൾ നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇതിനെല്ലാം പുറമെ ഒരു വർഷത്തിനിടെ 9.75 ലക്ഷം ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടികൂടി പിഴ ഇൗടാക്കി. ഇത് കഴിഞ്ഞവർഷത്തെക്കാൾ ആറ് ശതമാനം അധികമാണ്. യാത്രക്കാരുടെ വർധനയിലൂടെ റെയിൽവേക്ക് 1,906 കോടി അധികവരുമാനം ലഭിച്ചുവെന്നും മുഹമ്മദ് ജംഷിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.