ഷൊർണൂരിൽ റെയിൽവേ പ്ലാറ്റ്ഫോമിലുരഞ്ഞ് ട്രെയിൻ ഓടി; ഗുരുതര വീഴ്ച
text_fieldsഷൊർണൂർ: ഷൊർണൂർ റെയിൽവേ ജങ്ഷനിലെ പ്ലാറ്റ്ഫോമിലൂടെ ബോഗികൾ ഉരഞ്ഞ് ട്രെയിൻ ഓടി. എറണാകുളം -കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസാണ് പ്ലാറ്റ്ഫോമിൽ ബോഗികൾ ഉരഞ്ഞ് ഓടിയത്. പ്ലാറ്റ്ഫോമിന്റെ നിലത്ത് പാകിയ സിമന്റ് കട്ടയിൽ ശക്തമായി ഉരസി ട്രെയിൻ ഓടിയപ്പോൾ ചെറിയ തോതിൽ തീയുണ്ടാവുകയും പുക ഉയരുകയും ചെയ്തു.
ട്രെയിൻ സ്റ്റേഷനിൽ പ്രവേശിക്കുന്ന സമയമായതിനാൽ ചവിട്ടുപടിയിലടക്കം യാത്രക്കാരുണ്ടായിരുന്നു. ചിലർ പടിയിൽ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. പെട്ടെന്ന് തിരിച്ചുകയറിയതിനാൽ ഇവർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. തീ ആളിപ്പിടിച്ചിരുന്നെങ്കിൽ പ്രശ്നം ഗുരുതരമായി മാറുമായിരുന്നു. ട്രെയിനിന്റെ ബോഗികൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 11ഓടെയുണ്ടായ സംഭവം ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തൽ. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. ട്രെയിൻ ഉരസിയ പ്ലാറ്റ്ഫോം പൊട്ടിച്ച് അകലം ശരിയാക്കാനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.