എട്ട് എക്സ്പ്രസ് ട്രെയിനുകളും രണ്ട് പാസഞ്ചറുകളും മധുര സ്വന്തമാക്കും
text_fieldsതിരുവനന്തപുരം: ഡിവിഷൻ വിഭജനനീക്കം നടപ്പായാൽ തിരുനെൽവേലി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുന്ന എട്ട് എക്സ്പ്രസ് ട്രെയിനുകൾ മധുരക്ക് സ്വന്തമാകും. ടിക്കറ്റ് േക്വാട്ടയിലും വരുമാനത്തിലും തിരുവനന്തപുരം ഡിവിഷനുള്ള നേട്ടവും സീറ്റ് റിസർവേഷനിൽ ലഭിക്കുന്ന ആനുകൂല്യവും ഇല്ലാതാകും. രണ്ട് പാസഞ്ചർ വണ്ടികളും മധുരയിലേക്ക് മാറും.
ഫലത്തിൽ വലിയ നഷ്ടമാണ് ഇതിലൂടെ തിരുവനന്തപുരം ഡിവിഷന് നേരിടേണ്ടിവരിക. ഡിവിഷൻ വിഭജനത്തിനൊപ്പം തന്നെ തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന രാജധാനി എക്സ്പ്രസുകൾ തിരുനെൽവേലിയിൽനിന്ന് ആരംഭിക്കുന്ന സ്വഭാവത്തിൽ പുനഃക്രമീകരിക്കാനും നീക്കമുണ്ട്. ഇന്ത്യൻ റെയിൽവേക്ക് കീഴിെല ഏറ്റവും ചെറിയ റെയിൽവേ ഡിവിഷനുകളിലൊന്നായ തിരുവനന്തപുരത്തിന് 625 കിലോമീറ്റർ റെയിൽപ്പാതയും 108 സ്റ്റേഷനുകളുമാണുള്ളത്. 1356 കിലോമീറ്റർ പാതയുള്ള മധുരയാകെട്ട ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്.
ഇപ്പോൾതന്നെ വലിപ്പം കൂടിയ മധുര ഡിവിഷൻ കൂടുതൽ വലുതാകുന്നതോടെ തിരുനെൽവേലി കേന്ദ്രമാക്കി പുതിയ റെയിൽവേ ഡിവിഷൻ തുടങ്ങാനും ആലോചനയുണ്ട്.
സംസ്ഥാനത്തെ റെയിൽവേ ഡിവിഷനുകളെ വെട്ടിമുറിക്കാനുള്ള നീക്കം ഇത് രണ്ടാം തവണയാണ്.
2006-ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് ഒരു ഭാഗം പുതുതായി രൂപവത്കരിച്ച സേലം ഡിവിഷനിൽ ഉൾപ്പെടുത്തിയതാണ് കേരളത്തിനുണ്ടായ ആദ്യ ഇരുട്ടടി. കേരളം കേന്ദ്രമാക്കി ഒരു റെയിൽവേ സോൺ അനുവദിക്കണമെന്ന കേരളത്തിെൻറ ദീർഘകാലത്തെ ആവശ്യം നിലനിൽക്കുേമ്പാഴാണ് ഇൗ ൈകയേറ്റനീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.