സർവിസ് കാര്യത്തിൽ അവ്യക്തത, ടിക്കറ്റ് റിസർവേഷൻ പുനഃസ്ഥാപിച്ചെന്ന് വ്യാജസേന്ദശം
text_fieldsതിരുവനന്തപുരം: സർവിസുകളിൽ അവ്യക്തത തുടരുേമ്പാഴും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് റിസർവേഷൻ പുനഃസ്ഥാപിച്ചെന്ന് വ്യാജസന്ദേശങ്ങൾ. സർവിസ് ഒാപറേഷനുമായി ബന്ധപ്പെട്ട് തീരുമാനമൊന്നുെമടുത്തിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി.
സർവിസ് തുടങ്ങുന്നതിൽ റെയിൽവേ അറിയിെപ്പാന്നും നൽകിയിട്ടില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച ഏപ്രിൽ 14 വരെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. 14 വരെ െട്രയിനുകൾ റദ്ദാക്കുകയും റീഫണ്ട് ചെയ്യുകയും ചെയ്തിരുന്നു.
ലോക്ഡൗൺ 14 വരെയായതിനാൽ അതുവരെ ബുക്കിങ്ങിന് തടസ്സമുണ്ടായിരുന്നു. 15 മുതൽ ഒാൺലൈൻ ബുക്കിങ്ങിന് സൗകര്യം തടസ്സപ്പെട്ടിരുന്നില്ല.
എന്നാൽ, ഇത് റിസർവേഷൻ വീണ്ടും ആരംഭിച്ചെന്ന നിലയിലാണ് പ്രചരിപ്പിക്കെപ്പട്ടത്. തെറ്റായ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇതര സംസ്ഥാനക്കാരടക്കം നിരവധിപേർ കൗണ്ടറുകളിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.