ട്രെയിനുകൾ വഴിതിരിച്ച് വിടും
text_fieldsതിരുവനന്തപുരം: ഈറോഡ് റെയിൽവേ സ്റ്റേഷനിൽ എൻജിനീയറിങ് േജാലികൾ നടക്കുന്നതി നാൽ താഴെപ്പറയുന്ന െട്രയിനുകൾ മറ്റു റൂട്ടുകളിലൂടെയാകും സഞ്ചരിക്കുക. ആഗസ്റ്റ് 19, 20, 21 തീയതികളിൽ നാഗർകോവിൽനിന്നുള്ള മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് (നം. 16340) കരൂർ, നാമക ്കൽ, സേലം വഴിയായിരിക്കും പോവുക. മുംബൈ സി.എസ്.എം.ടി.യിൽനിന്ന് 16, 18 തീയതികളിൽ പുറപ്പെട േണ്ട നാഗർകോവിൽ എക്സ്പ്രസ് (നം. 16339) സേലം, നാമക്കൽ, കരൂർ വഴി തിരിച്ചുവിടും. ഈ രണ്ട് െട്ര യിനുകൾക്കും ഈറോഡിൽ സ്റ്റോപ് ഉണ്ടാകില്ല.
തിരുവനന്തപുരം-വേളാങ്കണ്ണി പ്രത്യേക െട്രയിൻ
തിരുവനന്തപുരം: വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർഥം വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയിൽ പ്രത്യേക െട്രയിനുകൾ സർവിസ് നടത്തും.
തിരുവനന്തപുരം-വേളാങ്കണ്ണി പ്രത്യേക െട്രയിൻ (നം. 06085) ആഗസ്റ്റ് 28, സെപ്റ്റംബർ നാല് തീയതികളിൽ വൈകീട്ട് 7.45ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 10.05ന് വേളാങ്കണ്ണിയിൽ എത്തും.
വേളാങ്കണ്ണി-തിരുവനന്തപുരം പ്രത്യേക െട്രയിൻ (നം. 06086) ആഗസ്റ്റ് 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ രാത്രി 11.45ന് വേളാങ്കണ്ണിയിൽനിന്ന് പുറപ്പെടും. ഈ െട്രയിൻ ഉച്ചക്ക് 1.15ന് തിരുവനന്തപുരത്ത് എത്തും. 2 എ.സി ടുടയർ, 3 എ.സി ത്രീടയർ, 11 സ്ലീപ്പർ ക്ലാസ്, 2 സെക്കൻഡ് സിറ്റിങ് എന്നീ കോച്ചുകൾ െട്രയിനിന് ഉണ്ടാകും. കുഴിത്തുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ തിരുനെൽവേലി, കോവിൽപ്പട്ടി, സാത്തൂർ, വിരുദനഗർ, മധുര, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.
നിസാമുദ്ദീനിലേക്ക് ഇന്ന് സ്പെഷൽ ട്രെയിൻ
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽനിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ശനിയാഴ്ച എ.സി സ്പെഷൽ െട്രയിൻ (നം. 06095) സർവിസ് നടത്തും. വൈകീട്ട് 7.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിൻ തിങ്കളാഴ്ച വൈകീട്ട് 4.55ന് നിസാമുദ്ദീനിൽ എത്തും. ഒരു ഫസ്റ്റ് ക്ലാസ് എ.സി, അഞ്ച് എ.സി ടുടയർ, ഒമ്പത് എ.സി ത്രീടയർ കോച്ചുകൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.