പാത ഇരട്ടിപ്പിക്കല്‍; തീരദേശപാതയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം
text_fieldsആലപ്പുഴ: അമ്പലപ്പുഴയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ തീരദേശപാതയില്‍ തിങ്കളാഴ്ച മുതല്‍ 22വരെ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു.
രാവിലെ 7.05ന് പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377) 21, 22 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കും. രാവിലെ പത്തിന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), ആലപ്പുഴ-കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ നാലുദിവസവും ഭാഗികമായി റദ്ദാക്കും.
ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ (56382) ആലപ്പുഴ-കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ നാലുദിവസവും ഭാഗികമായി റദ്ദാക്കും. തിങ്കളാഴ്ച ആലപ്പുഴയില്‍നിന്ന് പുറപ്പെടാന്‍ 70 മിനിറ്റ് വൈകുകയും ചെയ്യും. രാവിലെ 8.30നുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) ആലപ്പുഴ-കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ 20, 21, 22 തീയതികളില്‍ ഭാഗികമായി റദ്ദാക്കും. 22ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടാന്‍ 30 മിനിറ്റ് വൈകുകയും ചെയ്യും. രാവിലെ 8.50നുള്ള കൊല്ലം-എറണാകുളം പാസഞ്ചര്‍ (66302) ആലപ്പുഴ-കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ 20, 21, 22 തീയതികളില്‍ ഭാഗികമായി റദ്ദുചെയ്യും.
കൊച്ചുവേളി-ഛണ്ഡിഗഢ് എക്സ്പ്രസ് (12217) 75 മിനിറ്റ് വൈകിയായിരിക്കും 19ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുക. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ് (12483) 75 മിനിറ്റ് വൈകിയായിരിക്കും 21ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്നത്.
കൂടാതെ, ഹരിപ്പാട് സ്റ്റേഷനില്‍ അരമണിക്കൂര്‍ പിടിച്ചിടാനും സാധ്യതയുണ്ട്. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), അമൃത്സര്‍-കൊച്ചുവേളി എക്സ്പ്രസ് (12484), തിരുനെല്‍വേലി-ഹാപ്പ എക്സ്പ്രസ് (19577) എന്നിവ ഹരിപ്പാട്/അമ്പലപ്പുഴ സ്റ്റേഷനില്‍ ഒരുമണിക്കൂര്‍ വരെ ഈ ദിവസങ്ങളില്‍ പിടിച്ചിടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.