ട്രെയിൻ സർവിസുകൾക്ക് വ്യാപക നിയന്ത്രണം
text_fieldsപാലക്കാട്: ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി സുഗമമാക്കാൻ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിതായി റെയിൽവേ അറിയിച്ചു.
ട്രെയിൻ നമ്പർ 06455 ഷൊർണൂർ ജങ്ഷൻ -കോഴിക്കോട് എക്സ്പ്രസ് മേയ് 11, 18, 21, 25 തീയതികളിൽ യാത്ര പൂർണമായും റദ്ദാക്കും.
06459 കോയമ്പത്തൂർ ജങ്ഷൻ - ഷൊർണൂർ ജങ്ഷൻ പാസഞ്ചർ മേയ് 5, 11 തീയതികളിൽ കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന യാത്ര പാലക്കാട്ട് അവസാനിക്കും. പാലക്കാട് ജങ്ഷനും ഷൊർണൂർ ജങ്ഷനും ഇടയിലുള്ള സർവിസ് റദ്ദാക്കും.
22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 9ന് മംഗലാപുരം സെൻട്രലിൽനിന്ന് രണ്ട് മണിക്കൂർ വൈകി മേയ് 10ന് 1.45ന് പുറപ്പെടും.
06458 ഷൊർണൂർ ജങ്ഷൻ - കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ മേയ് 4, 5, 8, 11, 15, 17 തീയതികളിൽ ഷൊർണൂരിൽനിന്ന് ഒരു മണിക്കൂർ വൈകി മാത്രമേ പുറപ്പെടൂ.
മേയ് 5ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ 50 മിനിറ്റ് വൈകും.
12685 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 6ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ 40 മിനിറ്റ് വൈകും.
മേയ് 6ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് ഒരു മണിക്കൂർ 30 മിനിറ്റ് വൈകും.
22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 6ന് മംഗളൂരു സെൻട്രലിൽനിന്ന് ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.
22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 7ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് 50 മിനിറ്റ് വൈകും.
12685 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 8ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ 30 മിനിറ്റ് വൈകും.
16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് മേയ് 8ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.
06024 കണ്ണൂർ - ഷൊർണൂർ ജങ്ഷൻ മെമു മേയ് 8ന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.
16348 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് മേയ് 9ന് മംഗളൂരു സെൻട്രലിൽനിന്ന് ഒരു മണിക്കൂർ 30 മിനിറ്റ് വൈകും.
16528 കണ്ണൂർ - യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് മേയ് 9ന് കണ്ണൂരിൽനിന്ന് ഒരു മണിക്കൂർ അഞ്ച് മിനിറ്റ് വൈകും.
22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 11ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ഒരു മണിക്കൂർ 40 മിനിറ്റ് വൈകും.
12685 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 11ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ വൈകും.
16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് മേയ് 11ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര 50 മിനിറ്റ് വൈകും.
16307 ആലപ്പുഴ -കണ്ണൂർ എക്സ്പ്രസ് മേയ് 11ന് ആലപ്പുഴയിൽനിന്ന് ആരംഭിക്കുക 50 മിനിറ്റ് വൈകിയാകും.
16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് മേയ് 15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകി പുറപ്പെടും.
16629 തിരുവനന്തപുരം സെൻട്രൽ - മംഗലാപുരം സെൻട്രൽ മലബാർ എക്സ്പ്രസ് മേയ് 15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് 30 മിനിറ്റ് വൈകും.
06024 കണ്ണൂർ - ഷൊർണൂർ ജങ്ഷൻ മെമു മേയ് 11, 18 തീയതികളിൽ കണ്ണൂരിൽനിന്ന് 50 മിനിറ്റ് വൈകും.
16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് 2024 മേയ് 11, 18 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.