ആലുവക്കും ഇടപ്പള്ളിക്കുമിടയിൽ വ്യാഴാഴ്ച മുതൽ െട്രയിൻ ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: ആലുവ-ഇടപ്പള്ളി സെക്ഷനിൽ സമ്പൂർണ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ മാസം 28 മുതൽ ജൂലൈ 23 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലൊഴികെ െട്രയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും.
ഗുരുവായൂരിൽനിന്ന് രാത്രി 9.25ന് പുറപ്പെടേണ്ട ഗുരുവായൂർ-ചെന്നൈ എഗ്മോർഎക്സ്പ്രസ് (16128) രണ്ട് മണിക്കൂർ വൈകി രാത്രി 11.25നേ പുറപ്പെടുകയുള്ളൂ.
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് (16348) അങ്കമാലിയിൽ ഒന്നരമണിക്കൂർ നിർത്തിയിടും.
മധുര-തിരുവനന്തപുരം അമൃതഎക്സ്പ്രസ് (16344) ആലുവയിൽ അരമണിക്കൂർ നിർത്തിയിടും.
പ്രതിവാര എക്സ്പ്രസ് െട്രയിനുകൾ: 1.2018 ജൂലൈ രണ്ട്, ഒമ്പത്, 16, 23 തീയതികളിൽ (തിങ്കളാഴ്ചകൾ) ഭാവ്നഗർ -കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (നമ്പർ 19260) അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും.
2018 ജൂൺ 28, ജൂലൈ അഞ്ച്, 12, 19 തീയതികളിൽ (വ്യാഴാഴ്ചകൾ) ബിക്കനിർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (16311) അങ്കമാലിയിൽ 45 മിനിറ്റും, പട്ന - എറണാകുളം പ്രതിവാര എക്സ്പ്രസ് (16360) ആലുവയിൽ 80 മിനിറ്റും നിർത്തിയിടും.
2018 ജൂൺ 29, ജൂലൈ ആറ്, 13, 20 (വെള്ളിയാഴ്ചകൾ) വെരാവൽ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (16333) അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും.
2018 ജൂൺ 30, ജൂലൈ ഏഴ്,14, 21 (ശനിയാഴ്ചകൾ) ഗാന്ധിധാം-നാഗർകോവിൽ പ്രതിവാര എക്സ്പ്രസ് (16335) അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും.
ജൂലൈ ഒന്ന്, എട്ട്,15, 22 ഓഖ-എറണാകുളം ദ്വൈവാര എക്സ്പ്രസ് അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും. ഹൈദരാബാദ് - കൊച്ചുവേളി എക്സ്പ്രസ് (07115) ആലുവയിൽ 140 മിനിറ്റും, നിസാമുദ്ദീൻ - തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (22634) അങ്കമാലിയിൽ 45 മിനിറ്റും നിർത്തിയിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.