ട്രെയിൻ ഗതാഗതം താളംതെറ്റി; സിഗ്നൽ സംവിധാനത്തിൽ വെള്ളം കയറി
text_fieldsതിരുവനന്തപുരം: കനത്തമഴയിലും കാറ്റിലും രണ്ട് ദിവസത്തിനിടെ ഏഴിടത്ത് മരങ്ങൾ ട്രാ ക്കിലേക്ക് കടപുഴകിയതോടെ സംസ്ഥാനത്തെ ട്രെയിൻഗതാഗതം താളം തെറ്റി. ഭൂരിഭാഗം ട്രെയി നുകളും ശരാശരി ഒന്നര മണിക്കൂർ വൈകിയാണ് ഓടുന്നത്.
അതേസമയം, പാളത്തിൽ വെള്ളം കയറി യതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പാലങ്ങളുള്ള ഭാ ഗങ്ങളിലെ നദികളിലെയും പുഴകളിലെയും ജലനിരപ്പ് ഗൗരവത്തോടെ നിരീക്ഷിച്ചുവരുകയാണെന്നും റെയിൽവേ അറിയിച്ചു. ആലുവ, തുറവൂർ, ചേർത്തല, കടയ്ക്കാവൂർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരം വീണത്. കോഴിക്കോട്, ചാലക്കുടി, മുളങ്കുന്നത്തുകാവ്, ശാസ്താംകോട്ട എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും. അതേസമയം, അപ്രതീക്ഷിതമായുണ്ടാകുന്ന ഗതാഗതതടസ്സവും വൈകലും യാത്രക്കാരെയും വലക്കുകയാണ്.
കോഴിക്കോട്: രാവിലെ വീശിയടിച്ച കാറ്റിൽ കോഴിക്കോട് ഹെഡ്പോസ്റ്റ് ഓഫിസിന് പിൻവശത്തായി ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മുടങ്ങി. രണ്ടാം ഗേറ്റിനും നാലാം ഗേറ്റിനുമിടയിലായിരുന്നു വലിയ വാകമരം വീണത്. ട്രെയിനുകൾ ഒന്നും ഓടാത്ത സമയമായതിനാൽ മറ്റ് അപകടങ്ങളുണ്ടായില്ല. ഇതോടെ ഗതാഗതം നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി.
ബീച്ച് ഫയർസ്േറ്റഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഉച്ചക്ക് 1.30ഓടെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചുവെങ്കിലും എലത്തൂരില്‍ വെള്ളം കയറി സിഗ്നല്‍ സംവിധാനം തകരാറിലായതോടെ ട്രെയിനുകള്‍ പിന്നെയും വൈകി. സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കി.
മുംബൈ മഴ: സർവിസുകൾ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: കനത്തമഴയും തുടർച്ചയായ മണ്ണിടിച്ചിലും മൂലം മുംബൈ ഡിവിഷനിലെ ഏതാനും െട്രയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി. മുംബൈ സി.എസ്.എം.ടി- കന്യാകുമാരി ജയന്തിജനത എക്സ്പ്രസ്(16381) മുംബൈ സി.എസ്.എം.ടിക്കും ഷോലാപുരിനുമിടയിൽ ഈ മാസം ഇന്നും നാളെയും ഭാഗികമായി റദ്ദാക്കി. കന്യാകുമാരി-മുംബൈ സി.എസ്.എം.ടി ജയന്തി ജനത എക്സ്പ്രസ്(16382) ഷോലാപുരിനും മുംബൈ സി.എസ്.എം.ടിക്കുമിടയിൽ ഇന്നും നാളെയും ഭാഗികമായി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.