കനത്ത മഴ: സംസ്ഥാനത്ത് ഇന്ന് ആറു മരണം
text_fieldsകനത്തമഴയിൽ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആറുപേർ മരിച്ചു. മൂന്നുപേരെ കാണാതായി. ആലപ്പുഴ, കോട്ടയം,മലപ്പുറം ജില്ലകളിൽ രണ്ടുേപർ വീതമാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തലയിൽ വള്ളം മറിഞ്ഞ് തൃപ്പെരുന്തുറയിൽ മാത്യുവും (ബാബു-62) കുറത്തിക്കാട് കനാലിൽ കാൽവഴുതി വീണ് പള്ളിയാവട്ടം തെങ്ങുംവിളയില്‍ രാമകൃഷ്ണനും (69) ആണ് മരിച്ചത്.
കോട്ടയം ജില്ലയിലെ കാരിക്കോട് മൂർക്കാട്ടുപടി ഇറമ്പിൽ പാടശ്ശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് പരേതനായ ജിനുവിെൻറ മകനും പത്താം ക്ലാസ് വിദ്യാർഥിയുമായ അലൻ (14) മരിച്ചു. കോട്ടയം അഴുതയാറ്റില്‍ കാൽവഴുതിവീണ് ഒഴുക്കിൽപെട്ട് കാണാതായ കോരുത്തോട് അമ്പലവീട്ടില്‍ ദീപുവിെൻറ (34) മൃതദേഹം ആനക്കല്ലില്‍ ആറ്റുവഞ്ചിയില്‍ തടഞ്ഞനിലയില്‍ കണ്ടെത്തി.
മലപ്പുറം മേലാറ്റൂരിൽ വെള്ളംനിറഞ്ഞ വയലിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വലിയപറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണൻ (68) മരിച്ചു. കഴിഞ്ഞദിവസം തേഞ്ഞിപ്പലത്തുനിന്ന് കടലുണ്ടിപ്പുഴയിൽ കാണാതായ മുഹമ്മദ് റബീഹിെൻറ (ഏഴ്) മൃതദേഹം കെണ്ടത്തി. വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിലാണ് ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം മുണ്ടക്കയത്ത് മണിമലയാറ്റില്‍ മീന്‍പിടിക്കുന്നതിനിെട ഒഴുക്കില്‍പെട്ട അടൂർ മണക്കാല വട്ടമലതെക്കേതില്‍ ഷാഹുൽ (21), അടൂര്‍ കടമ്പനാട് മാഞ്ഞാലി മേലൂട്ട് തെക്കേതില്‍പ്രവീൺ (24) എന്നിവര്‍ക്കായുള്ള തിരച്ചില്‍ രണ്ടാംദിനവും വിജയിച്ചില്ല. സംസ്ഥാനത്ത് 18 വരെ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്. തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുണ്ട്.
അതേ സമയം, കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. റെയിൽവേ അധികൃതർ നടത്തിയ പരിശോധനയെ തുടർന്നാണ് ഗതാഗതം പുന:സ്ഥാപിക്കാൻ തീരുമാനിച്ചത്. വേഗനിയന്ത്രണത്തോടെയായിരിക്കും ട്രെയിനുകൾ കടന്ന് പോകുക.
കാലവർഷം കനത്തതോടെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാവുകയാണ്. ചൊവ്വാഴ്ച രാവിലെ മഴക്ക് അൽപ്പം ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയുന്നില്ല. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. 16 വീടുകൾ പൂർണമായും 558 വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് ഏകദേശ കണക്ക്. ഇതുവരെ തുറന്ന 111 ദുരിതാശ്വാസ ക്യാമ്പുകളിൽ 22,00ത്തോളം പേരാണ് കഴിയുന്നത്. സംസ്ഥാനത്തെ ജലസംഭരണകളിലെ ജലനിരപ്പും ഉയരുകയാണ്. പല അണക്കെട്ടുകളിൽ ജലനിരപ്പ് 70 ശതമാനം കഴിഞ്ഞു. പത്ത് വർഷത്തിനിടയിലെ ഏറ്റവും കൂടിയ ജലനിരപ്പാണ് പല അണക്കെട്ടുകളിലും ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.