റെയിൽവേ മേൽപാലം പൊളിക്കൽ നിർത്തിവെച്ചു; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കും
text_fieldsകോട്ടയം: നാഗമ്പടം പഴയ പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം പാളി. രണ്ടുതവണ സ്ഫോടനം നടത്തിയ െങ്കിലും പാലം കുലുങ്ങിയില്ല. ഇതോടെ സ്േഫാടനത്തിലൂടെ പാലം തകർക്കാനുള്ള നീക്കം റെയിൽവേ ഉപേക്ഷിച്ചു. ഇനി കട് ടർ ഉപയോഗിച്ച് തകർക്കാനാണ് തീരുമാനം. അടുത്തദിവസം പാലം പൊളിച്ചുനീക്കാനുള്ള തീയതിയിലടക്കം അന്തിമ തീരുമാനമാക ുമെന്ന് റെയിൽവേ ചീഫ് എൻജിനീയർ ഷാജി സ്കറിയ പറഞ്ഞു. സുരക്ഷ പരിശോധനകൾക്കുശേഷം രാത്രിയോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. പാലത്തിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കളും നിർവീര്യമാക്കി. അതിനിടെ, സംഭവത ്തിൽ കോട്ടയം കലക്ടർ റെയിൽവേയോടും കരാറുകാരനോടും വിശദീകരണം തേടി.
‘ഇംപ്ലോഷൻ’ എന്ന നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിത്തെറിക്കാതെ നിമിഷങ്ങൾക്കുള്ളിൽ പാലം തകർന്നുവീഴുമെന്നായിരുന്നു റെയിൽവേയും കരാറുകാരനും അറിയിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 11.30ന് സ്ഫോടനം നടത്തുമെന്നായിരുന്നു അറിയിപ്പ്. രാവിലെ മുതൽ കോട്ടയത്തിെൻറ മുഖമായിരുന്ന നാഗമ്പടം പാലം പൊളിക്കുന്നത് കാണാൻ നാട്ടുകാർ തടിച്ചുകൂടിയിരുന്നു.
ജോലികൾ പൂർത്തിയാകാൻ ൈവകിയതോടെ 12.15ന് പാലത്തിെൻറ കിഴക്കുഭാഗത്ത് ആദ്യ സ്ഫോടനം നടന്നു. എന്നാൽ, തുടർസ്ഫോടനങ്ങൾ നടന്നില്ല. പാലത്തിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കളിലേക്കുള്ള വൈദ്യുതിബന്ധത്തിൽ തകരാർ സംഭവിച്ചതാണ് കാരണമെന്നായിരുന്നു കരാറുകാരുെട വിശദീകരണം. ഡിറ്റനേറ്ററുകൾ പുനഃസ്ഥാപിച്ചശേഷം വൈകീട്ട് 5.10ന് വീണ്ടും സ്ഫോടനം നടത്തിയെങ്കിലും പരാജയപ്പെട്ടു.
തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ േപ്രാജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം തകർക്കാൻ കരാർ ഏറ്റെടുത്തിരുന്നത്. പാലം പൊളിക്കുന്നതിെൻറ ഭാഗമായി ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർെപ്പടുത്തിയിരുന്നു. മുഴുവൻ പാസഞ്ചറുകളും റദ്ദാക്കി മറ്റ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടിരുന്നു.
രാവിലെ 9.30ന് പാലത്തിെൻറ താഴെയുള്ള റെയിൽവേയുടെ വൈദ്യുതി ലൈൻ അഴിച്ചുമാറ്റി. തുടർന്ന് റെയിൽപാളം മണൽചാക്കുകൾ നിറച്ച് സുരക്ഷിതമായി മൂടി. അവശിഷ്ടങ്ങൾ പുറത്തേക്ക് തെറിക്കാതിരിക്കാൻ നേരേത്ത പാലം പൂർണമായും ഇരുമ്പ് വല ഉപയോഗിച്ച് മൂടിയിരുന്നു. തുടർന്ന് റെയിൽവേ, ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയവരുടെ പരിശോധനക്കുശേഷമായിരുന്നു സ്ഫോടനം. പാലത്തിെൻറ പലഭാഗങ്ങളിലായി സ്ഫോടകവസ്തുക്കൾ നിറച്ചാണ് പൊട്ടിച്ചത്. പക്ഷേ, സാങ്കേതികതകരാർ മൂലം ശ്രമം പരാജയപ്പെടുകയായിരുന്നു.
രണ്ടാമത് സ്ഫോടനം നടത്തിയപ്പോൾ കൂടിയ അളവിലാണ് വെടിമരുന്നും ഡിറ്റനേറ്ററും നിറച്ചത്. അതിൽകൂടിയ അളവിൽ ഇവ നിറച്ച് വീണ്ടും സ്ഫോടനം നടത്തിയാൽ സമീപത്തെ വീടുകൾക്കും തൊട്ടടുത്തുള്ള റെയിൽവേയുടെ പുതിയ മേൽപാലത്തിനും കേടുപാട് സംഭവിക്കുമെന്ന ആശങ്കയിലാണ് സ്ഫോടനത്തിലൂടെ തർക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.