Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിങ്കളാഴ്ച മുതൽ അഞ്ച്...

തിങ്കളാഴ്ച മുതൽ അഞ്ച് ദീർഘദൂര ട്രെയിനുകൾ ഷൊർണൂരിലെത്തില്ല

text_fields
bookmark_border
തിങ്കളാഴ്ച മുതൽ അഞ്ച് ദീർഘദൂര ട്രെയിനുകൾ ഷൊർണൂരിലെത്തില്ല
cancel

പാലക്കാട്: തിങ്കളാഴ്ച മുതൽ അഞ്ച് ദീർഘദൂര ട്രെയിനുകൾ ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്​റ്റേഷനിൽ പ്രവേശിക്കില്ല. ദിവസവു ം സർവിസ് നടത്തുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352), തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സർവിസ് നടത്തുന്ന തിരുവനന്തപുരം-കോർബ സൂപ്പർ ഫാസ്​റ്റ്​ എക്സ്പ്രസ് (22648), ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ സർവിസ് നടത്തുന്ന തിരുവനന്തപുരം-ഗൊരഖ്പുർ രപ്തിസാഗർ സൂപ്പർ ഫാസ്​റ്റ്​ (12512), വെള്ളിയാഴ്ച സർവിസ് നടത്തുന്ന എറണാകുളം-ബറൗണി രപ്തിസാഗർ എക്സ്പ്രസ് (12522), ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന തിരുവനന്തപുരം-ഇൻഡോർ പ്രതിവാര എക്സ്പ്രസ് (22646) എന്നിവയാണ് ഏപ്രിൽ മുതൽ ഷൊർണൂരിൽ പ്രവേശിക്കാത്തത്.

ഈ ട്രെയിനുകളുടെ തിരികെയുള്ള സർവിസും ഷൊർണൂരിലെത്തില്ല. ഞായറാഴ്ച ധൻബാദിൽനിന്ന് പുറപ്പെടുന്ന ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ചൊവ്വാഴ്ച ഷൊർണൂർ വഴിയാണ് സർവിസ് നടത്തുക. മൂന്നുമുതൽ തൃശൂരിൽനിന്ന് ഷൊർണൂരിൽ പ്രവേശിക്കാതെ ഒറ്റപ്പാലം വഴിയാകും സർവിസ് നടത്തുക.

ആലപ്പുഴ-ധൻബാദ്, ധൻബാദ്-ആലപ്പുഴ എക്സ്പ്രസുകൾക്ക് വടക്കാഞ്ചേരി, ഒറ്റപ്പാലം സ്​റ്റേഷനുകളിൽ സ്​റ്റോപ്പനുവദിച്ചിട്ടുണ്ട്. മറ്റ് ട്രെയിനുകൾക്ക്​ തൃശൂർ വിട്ടാൽ പാലക്കാട്ടാണ് സ്​റ്റോപ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newstrain servicemalayalam newsshoranur station
News Summary - Train Service Rescheduled -Kerala News
Next Story