കോട്ടയം പാതയിൽ ഇന്ന് ട്രെയിൻ നിയന്ത്രണം
text_fieldsകോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലക്കുമിടയിൽ റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി ന ടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു, പാസഞ്ചർ ട്രെയിൻ സർവിസുകൾ റദ്ദാക ്കി. മറ്റു ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
കൊല്ലം-കോട്ടയം, കോട്ടയം-കൊല്ലം, എറണാകുളം-കൊല്ലം, കൊല്ലം-എറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം മെമു സർവിസുകളും കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം, കായംകുളം-എറണാകുളം, ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം, എറണാകുളം-ഷൊർണൂർ, ഷൊർണൂർ-എറണാകുളം പാസഞ്ചറുകളും റദ്ദാക്കി.
നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, കന്യാകുമാരി-മുംബൈ സി.എസ്.എം.ടി എക്സ്പ്രസ്, തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ്, കന്യാകുമാരി കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ, കൊച്ചുവേളി-ശ്രീഗംഗനഗർ പ്രതിവാര എക്സ്പ്രസ് എന്നിവ കായംകുളം ജങ്ഷനിൽനിന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ രണ്ടുമിനിറ്റ് വീതം താൽക്കാലിക സ്റ്റോപ്പ് ഉണ്ടാകും. തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റും നാഗർകോവിൽ-കോട്ടയം പാസഞ്ചർ ഒന്നേകാൽ മണിക്കൂറും ചെങ്ങന്നൂരിൽ പിടിച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.