Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം റൂട്ടിൽ...

കോട്ടയം റൂട്ടിൽ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്; തിങ്കളാഴ്ച രണ്ട് പാസഞ്ചർ റദ്ദാക്കി

text_fields
bookmark_border
train
cancel
Listen to this Article

കോട്ടയം: പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിച്ചതോടെ കോട്ടയം റൂട്ടില്‍ തിങ്കളാഴ്ച മുതൽ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്. ദീർഘദൂര ട്രെയിനുകളെല്ലാം സർവിസ് നടത്തും. എന്നാൽ, ചില പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്.

കായംകുളം-എറണാകുളം പാസഞ്ചർ (06450), കോട്ടയം- കൊല്ലം പാസഞ്ചർ (06431) എന്നിവയാണ് തിങ്കളാഴ്ച റദ്ദാക്കിയത്. മൂന്നു ട്രെയിനുകളുടെ സര്‍വിസ് ഭാഗികമായി റദ്ദാക്കി. നിലമ്പൂരില്‍നിന്ന് ആരംഭിക്കുന്ന നിലമ്പൂര്‍ റോഡ്- കോട്ടയം എക്സ്പ്രസ് (16325) എറണാകുളം വരെ മാത്രമാകും സർവിസ് നടത്തുക. കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ് (16326) സര്‍വിസ് തുടങ്ങുന്നത് എറണാകുളത്തുനിന്നായിരിക്കും.

നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് (16366) കൊല്ലം വരെ മാത്രമേ സര്‍വിസ് നടത്തുകയുള്ളൂവെന്നും റെയിൽവേ അറിയിച്ചു. നിർമാണ ജോലികളുടെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ കോട്ടയം വഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ചിലത് ആലപ്പുഴ വഴിയായിരുന്നു സർവിസ് നടത്തിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train serviceKottayam route
News Summary - Train services on Kottayam route return to normal
Next Story