കോച്ച് ക്ഷാമവും അശാസ്ത്രീയ ക്രമീകരണങ്ങളും; െട്രയിനുകളോടുന്നത് ഭീതിയുടെ ട്രാക്കിൽ
text_fieldsതിരുവനന്തപുരം: ദക്ഷിണ റെയിൽവേയിലെ രൂക്ഷമായ കോച്ച് ക്ഷാമവും ഇതു പരിഹരിക്കുന്നിനായുള്ള ശാസ്ത്രീയമായ ക്രമീകരണങ്ങളുടെ അഭാവവും സുരക്ഷിതയാത്രക്ക് വെല്ലുവിളിയാവുന്നു. സർവിസ് പൂർത്തിയാക്കുന്ന ടെയിനുകളിൽനിന്ന് കോച്ചുകൾ അഴിെച്ചടുത്ത് അടുത്ത ട്രെയിനിൽ ഘടിപ്പിച്ചാണ് പല ട്രെയിനുകളും യാത്രതുടങ്ങുന്നത്. കഴിഞ്ഞ ദിവസം ഒാടിക്കൊണ്ടിരിക്കെ ചെന്നൈ മെയിലിൽനിന്ന് എൻജിൻ േവർപെട്ട സംഭവത്തിെൻറ കാരണത്തെക്കുറിച്ച് റെയിൽവേ ഇതുവരെ ഒൗദ്യോഗികമായി വിശദീകരിച്ചിട്ടില്ലെങ്കിലും കോച്ച് ക്ഷാമത്തിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്. അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കയച്ച കോച്ചുകൾ തിരികെയെത്താത്തതിനെ തുടർന്ന് യാത്രകഴിഞ്ഞുവരുന്ന കോച്ചുകൾ ഘടിപ്പിച്ചാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കുറഞ്ഞ സമയം മാത്രം ലഭിക്കുന്നത് സുരക്ഷയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് നേരത്തേതന്നെ പരാതിയുണ്ട്.
ദക്ഷിണ റെയില്‍വേയില്‍ 250 കോച്ചുകളുടെ അഭാവമുണ്ടെന്നാണ് കണക്ക്. എ.സി കോച്ചുകൾക്കാണ് ക്ഷാമം കൂടുതലും. ദിവസവും മൂന്നും നാലും വരെ ട്രെയിനുകളിൽ കോച്ചുകൾ റോൾ ചെയ്താണ് സർവിസ് നടത്തുന്നത്. അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനയുമടക്കം ഒരു കോച്ച് മറ്റൊരു ട്രെയിനിൽ ഘടിപ്പിക്കുന്നതിന് മൂന്ന് മണിക്കൂറോളം വേണ്ടിവരുന്നുണ്ട്. എന്നാൽ, ട്രെയിൻ പുറപ്പെടാനുള്ള സമയത്തിനൊത്ത് വേഗത്തിൽ േജാലികളും കൂട്ടിച്ചേർക്കലും പൂർത്തിയാക്കുന്നതിനാൽ മതിയായ സാവകാശം കിട്ടാറില്ല. ഒന്നര വർഷം കൂടുേമ്പാഴാണ് കോച്ചുകൾ പരിശോധനകൾക്കും അറ്റകുറ്റപ്പണിക്കുമായി ചെന്നൈയിലേക്കയക്കുന്നത്. നേരത്തേ പെരമ്പൂരിലെ വർക്ക്ഷോപ്പിലായിരുന്നു അറ്റകുറ്റപ്പണി നടന്നിരുന്നത്. ഇത് അടച്ചതു മൂലം തിരുവനന്തപുരം ഡിവിഷേൻറതടക്കം േകാച്ചുകൾ ചെന്നൈയിൽ കെട്ടിക്കിടക്കുകയാണ്. ഇത് എന്ന് മടക്കിക്കിട്ടുമെന്നും വ്യക്തമല്ല. ശരാശരി ഒരു കോച്ചിെൻറ ആയുസ്സ് 18 വർഷമാണ്.
1800 കോച്ചുകൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ഡിവിഷന് കഴിഞ്ഞ ഒരു വർഷത്തിനിടെ കിട്ടിയത് 150 -160 കോച്ചുകൾ മാത്രമാണ്. ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ ദീർഘദൂര സർവിസുകൾ കൈകാര്യം ചെയ്യുന്നത് തിരുവനന്തപുരം ഡിവിഷനിലാണ്. നിലവിലുള്ള കോച്ചുകളുടെ 10 ശതമാനം റിസർവ് ആയി ഉണ്ടാകണമെന്നതാണ് റെയിൽവേയുടെ വ്യവസ്ഥ.
വാഗണുകൾക്കും സുരക്ഷ പരിശോധനയില്ല
തിരുവനന്തപുരം: ചരക്ക് ട്രെയിനുകളില്‍ വാഗണുകളുടെ സുരക്ഷ പരിശോധിക്കാനും ക്ഷമത ഉറപ്പുവരുത്താനും മതിയായ സംവിധാനങ്ങളില്ല. ഇത്തരം പരിശോധനകള്‍ക്ക് നേരത്തേയുണ്ടായിരുന്ന ട്രെയിന്‍ എക്സാമിനര്‍ ഡിപ്പോകള്‍ ചെലവു ചുരുക്കലിെൻറ ഭാഗമായി റെയില്‍വേ നിര്‍ത്തലാക്കി. യാത്രയാരംഭിക്കുന്നതിനു മുമ്പ് ട്രെയിന്‍ എക്സാമിനര്‍ പരിശോധിച്ച് ഉറപ്പുവരുത്തി നല്കുന്ന ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റും ഇപ്പോള്‍ ഗുഡ്സ് ട്രെയിനുകള്‍ നിര്‍ബന്ധമല്ലാത്ത സ്ഥിതിയാണ്. തിരുനെല്‍വേലിക്കും എറണാകുളത്തിനുമിടയില്‍ തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളോടുചേര്‍ന്ന് പരിശോധന ഡിപ്പോകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവ രണ്ടും നിര്‍ത്തലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.