Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 9:31 AM IST Updated On
date_range 23 Aug 2019 9:31 AM ISTട്രെയിൻ യാത്രക്കിടെ യുവാവിനെ മയക്കി കവർച്ച; ആഭരണവും മൊബൈൽ ഫോണും പണവും കവർന്നു
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: ട്രെയിൻ യാത്രക്കിടെ യുവാവിനെ മയക്കി കിടത്തി ആഭരണവും മൊബൈൽ ഫോണും പണവും കവർന്നു. അബോധാസ്ഥയ ിലായ യുവാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. ആലപ്പുഴ സ്വദേശി ജിതിൻലാലാണ് കവർച്ചക്കിരയായത്. മംഗലാപുരത്ത് നിന്നും ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന ആൾ നൽകിയ ചായ കുടിച്ച ശേഷമാണ് മയങ്ങിയതെന്നാണ് നിഗമനം. ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. പാതി മയക്കത്തിലുള്ള യുവാവ് പരസ്പര വിരുദ്ധ കാര്യങ്ങളാണ് പറയുന്നത്. മയക്കം പൂർണമായി മാറാൻ മണിക്കൂറുകൾ കാത്തിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു. റെയിൽവേ പൊലീസ് അേന്വഷണം തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story