മലയാളമടക്കം പ്രാദേശിക ഭാഷകളിലും ഇനി ട്രെയിൻ ടിക്കറ്റ്
text_fieldsതിരുവനന്തപുരം: ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, ഇനി മലയാളമടക്കം പ്രാേദശികഭാഷകളിലും ട്രെയിൻ ടിക്കറ്റ് ലഭിക്കും. കർണാടകയും തമിഴ്നാടുമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു മാതൃഭാഷയിലെ ടിക്കറ്റ്. അതേസമയം, ഹിന്ദിയും ഇംഗ്ലീഷുമല്ലാതെ മറ്റൊരു സാധ്യതയിലേക്ക് പോലും കടക്കാതെ കടുംപിടിത്തത്തിലായിരുന്നു റെയിൽവേ ബോർഡ്. ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയുടെയടക്കം ഇടപെടലിനെ തുടർന്നാണ് റെയിൽവേ ബോർഡ് നിലപാട് മയപ്പെടുത്തുകയും പ്രാദേശിക ഭാഷകളിലെ ടിക്കറ്റിന് അനുമതി നൽകുകയും ചെയ്തത്. കൗണ്ടറുകളിൽനിന്ന് നേരിെട്ടടുക്കുന്ന ടിക്കറ്റുകളാണ് അതത് ഭാഷകളിൽ ലഭ്യമാക്കാൻ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് സോണുകൾക്കും ഡിവിഷനുകൾക്കും റെയിൽവേ ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാടും കർണാടകയുമാണ് ടിക്കറ്റുകളിലെ മാതൃഭാഷക്കായി ഏറെ സമ്മർദം ചെലുത്തിയത്. ഉേദ്ദശിച്ച സ്ഥലത്തേക്കുള്ള ടിക്കറ്റാണോ ലഭിച്ചതെന്ന് േപാലും മനസ്സിലാക്കാനാകാതെയാണ് നല്ലൊരു ശതമാനത്തിെൻറയും യാത്ര. പ്രായമായവരടക്കം ടിക്കറ്റ് വായിച്ച് മനസ്സിലാക്കാനാവാത്തതിനാൽ സ്വന്തം കുറ്റത്തിെൻറ പേരിലല്ലാതെ പിഴയൊടുേക്കണ്ടി വരുന്നതടക്കം സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്, ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയിൽ വാദിച്ചത്.
എന്നാൽ, നിഷേധാത്മകമായിരുന്നു അധികൃതരുടെ ആദ്യ നിലപാട്. വർഷങ്ങളായി രണ്ടു ഭാഷകളിൽ മാത്രം ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടായിരുന്നു ആദ്യം ഉന്നയിച്ചത്. ഒപ്പം നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്താൻ പ്രയാസമുണ്ടെന്ന കാര്യവും. അതേസമയം, സമ്മർദം ശക്തമായതിനു പുറമേ, പ്രാദേശിക ഭാഷകളിലുള്ള പരസ്യങ്ങൾക്ക് കൂടി സാധ്യതയുെണ്ടന്നത് തിരിച്ചറിഞ്ഞാണ് ബോർഡിെൻറ പുതിയ നിലപാട്.
വരും മാസങ്ങളിൽതന്നെ സോഫ്റ്റ്വെയർ പരിഷ്കാരം പൂർത്തിയാക്കി സൗകര്യം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതാടെ കൗണ്ടറിൽനിന്നെടുക്കുന്ന എല്ലാത്തരം യാത്ര ടിക്കറ്റുകളും പ്രാദേശിക ഭാഷയിൽ ലഭിക്കും. അന്തർ സംസ്ഥാന യാത്രകളിൽ ഏത് സംസ്ഥാനത്തുനിന്ന് ടിക്കറ്റെടുക്കുെന്നന്നതിെന ആശ്രയിച്ചാവും ടിക്കറ്റിലെ ഭാഷ. അതേസമയം, ഒാൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ പ്രാദേശിക ഭാഷ സംവിധാനം ലഭ്യമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.