ട്രെയിനുകൾക്ക് സമയം മാറ്റം
text_fieldsതിരുവനന്തപുരം: നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ് (16650), എറണാകുളം-ബിലാസ്പൂർ വീക്ക്ലി സൂപ്പർഫാസ്റ്റ് (22816), തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16791), തിരുനെൽവേലി-ബിലാസ്പൂർ വീക്ക്ലി സൂപ്പർഫാസ്റ്റ് (22620) ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തി. തിരുനെൽവേലി-ബിലാസ്പൂർ വീക്ക്ലി സൂപ്പർഫാസ്റ്റ് മാർച്ച് ആറ് മുതൽ രാവിലെ 11.12ന് പാലക്കാട്ടെത്തി 11.15ന് പുറപ്പെടും.
നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസിന് (16650) ഷൊർണൂരിനും മംഗളൂരുവിനും ഇടയിലെ സ്റ്റേഷനുകളിലാണ് സമയമാറ്റം വരിക. മാർച്ച് രണ്ട് മുതൽ ഈ സമയക്രമം നിലവിൽ വരും. എറണാകുളം-ബിലാസ്പൂർ വീക്ക്ലി സൂപ്പർഫാസ്റ്റ് (22816) നിലവിലെ സമയത്തിൽനിന്ന് 20 മിനിറ്റ് നേരത്തെ മാർച്ച് രണ്ട് മുതൽ പുറപ്പെടും. ആലുവ, തൃശൂർ, പാലക്കാട് സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം. തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസിന്റെ കോട്ടയത്തിനും പാലക്കാടിനും ഇടയിലുള്ള സ്റ്റേഷനുകളിലെ സമയത്തിലാണ് മാർച്ച് രണ്ട് മുതൽ മാറ്റംവരിക.
പുതുക്കിയ സമയക്രമം
16650 നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ്: (സ്റ്റേഷൻ, എത്തിച്ചേരൽ, പുറപ്പെടൽ എന്ന ക്രമത്തിൽ)- ഷൊർണൂർ (ഉച്ചക്ക് 2.00, 2.05), പട്ടാമ്പി (2.23, 2.24), കുറ്റിപ്പുറം (2.41, 2.42), തിരൂർ (2.55, 2.57), താനൂർ (3.04, 3.05), പരപ്പനങ്ങാടി (3.11, 3.12), ഫറോഖ് (3.31, 3.32), കോഴിക്കോട് (4.25, 5.00), കൊയിലാണ്ടി (5.18, 5.19), വടകര (5.36, 5.37), മാഹി (6.03, 6.04), തലശ്ശേരി (6.13, 6.14), കണ്ണൂർ (6.35, 6.40), കണ്ണപുരം (6.52, 6.53), പയ്യങ്കാടി (രാത്രി 7.01, 7.02), പയ്യന്നൂർ (7.14, 7.15), നീലേശ്വരം (7.35, 7.36), കാഞ്ഞങ്ങാട് (7.45, 7.46), കാസർകോട് (8.05, 8.07), മംഗളൂരു (9.15).
22816 എറണാകുളം-ബിലാസ്പൂർ വീക്ക്ലി സൂപ്പർഫാസ്റ്റ്: (എത്തിച്ചേരുന്ന സമയം ബ്രാക്കറ്റിൽ)- എറണാകുളം (രാവിലെ 8.30) ആലുവ (8.50, 8.52 ), തൃശൂർ (9.47, 9.40), പാലക്കാട് (11.12, 11.15)
16791 തിരുനെൽവേലി -പാലക്കാട് പാലരുവി എക്സ്പ്രസ്: കോട്ടയം (രാവിലെ 7.05, 7.08), കുറുപ്പന്തറ (7.26, 7.27), വൈക്കം റോഡ് (7.36, 7.37), പിറവം റോഡ് (7.45, 7.46), മുളന്തുരുത്തി (7.55, 7.58), തൃപ്പൂണിത്തുറ (8.10, 8.11), എറണാകുളം ടൗൺ (8.45, 8.50), ആലുവ (9.10, 9.12), തൃശൂർ (10.00, 10.13), ഒറ്റപ്പാലം (10.58, 11.00), പാലക്കാട് (12.00).
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയിൽ പാളം ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ ഫെബ്രുവരി 26ന് ദിബ്രുഗറിൽ നിന്ന് പുറപ്പെടുന്ന ദിബ്രുഗർ-കന്യാകുമാരി വിവേക് സൂപ്പർഫാസ്റ്റ് (15906), മാർച്ച് മൂന്നിന് കന്യാകുമാരിയിൽനിന്ന് പുറപ്പെടുന്ന കന്യാകുമാരി-ദിബ്രുഗർ വിവേക് സൂപ്പർ ഫാസ്റ്റ് (15905) എന്നിവ റദ്ദാക്കി.
കോച്ചുകൾ കൂട്ടി
തിരുവനന്തപുരം: കൊച്ചുവേളി-ശ്രീഗംഗാനഗർ എക്സ്പ്രസ് (16312), ശ്രീഗംഗാനഗർ-കൊച്ചുവേളി എക്സ്പ്രസ് (16312) എന്നീ ട്രെയിനുകളിൽ ഒരോ ത്രീ ടയർ എ.സി കോച്ചുകൾ വീതം അനുവദിച്ചു. ശ്രീഗംഗാനഗറിലേക്ക് ഫെബ്രുവരി 26 മുതലും കൊച്ചുവേളിയിലേക്ക് മാർച്ച് ഒന്നു മുതലും കോച്ച് വർധന നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.