ശബരി റദ്ദാക്കി, പുണെ സൂപ്പർഫാസ്റ്റ്; 13 മണിക്കൂർ വൈകി
text_fieldsതിരുവനന്തപുരം: ഞായറാഴ്ച സെക്കന്ദരാബാദിൽനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) ജൻപഥ് പ്രക്ഷോഭങ്ങളെ തുടർന്ന് പൂർണമായും റദ്ദാക്കി. തിങ്കളാഴ്ചയിലെ എറണാകുളം-പാറ്റ്ന എക്സ്പ്രസും (22643) റദ്ദാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.55ന് പുറപ്പെടേണ്ട എറണാകുളം-പുണെ വീക്ക്ലി സൂപ്പർഫാസ്റ്റ് (22669) 13 മണിക്കൂർ വൈകി ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് എറണാകുളത്തുനിന്ന് യാത്ര ആരംഭിച്ചത്.
കന്യാകുമാരിയിൽനിന്ന് ജൂൺ 23ന് പുറപ്പെടേണ്ട കന്യാകുമാരി-ദിബ്രുഗർ വിവേക് വീക്ക്ലി എക്സ്പ്രസ് (15905) നോർത്ത് ഫ്രെണ്ടിയർ റെയിൽവേയിലെ ജമുനാമുഖ്-ജുഗിജാൻ സെക്ഷനിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദാക്കി.
സൗത്ത്-ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ സിഗ്നൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ചയിലെ തിരുനെൽവേലി-ബിലാസ്പൂർ വീക്ക്ലി സൂപ്പർഫാസ്റ്റ് (22620), ജൂൺ 21ലെ ബിലാസ്പൂർ-തിരുനെൽവേലി വീക്ക്ലി സൂപ്പർഫാസ്റ്റ് (22619) എന്നിവ റദ്ദാക്കി.
എക്സിക്യൂട്ടിവ് അഞ്ച് ദിവസം ഷൊർണൂർ വരെ
തിരവവനന്തപുരം: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് (16307) ജൂൺ 23, 24, 26, 28, 29 തീയതികളിൽ (അഞ്ചുദിവസം) ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽവേ. ഷൊർണൂർ മുതൽ കണ്ണൂർ വരെയുള്ള സർവിസാണ് റദ്ദാക്കിയത്. പൂങ്കുന്നം യാർഡിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ തിങ്കളാഴ്ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി ഗുരുവായൂരിന് പകരം തൃശൂരിൽനിന്നാണ് യാത്ര ആരംഭിക്കുക.
ട്രെയിനുകൾ വൈകി പുറപ്പെടും
തിരുവനന്തപുരം: ചെന്നൈ ഡിവിഷൻ പരിധിയിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ രണ്ട് ട്രെയിനുകൾ ബംഗളൂരുവിൽനിന്ന് യാത്ര തിരിക്കുന്നത് വൈകും. ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് (16526) ജൂൺ 20, 21, 24 തീയതികളിൽ ഒരു മണിക്കൂറും 45 മിനിറ്റും വൈകി രാത്രി 9.55നേ പുറപ്പെടൂ. ജൂൺ 22ന് പുറപ്പെടാൻ രണ്ട് മണിക്കൂർ വൈകും. ബംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് (12684 ) ജൂൺ 20ന് മൂന്ന് മണിക്കൂറും 30 മിനിറ്റും വൈകി രാത്രി 10.30നാണ് യാത്ര തുടങ്ങുക. 21ന് രണ്ട് മണിക്കൂർ 55 മിനിറ്റ് വൈകി രാത്രി 9.55നും.
സേലം ജങ്ഷനിലെ ട്രാഫിക് നിയന്ത്രണങ്ങളെ തുടർന്ന് ജൂൺ 20, 26 തീയതികളിലെ ആലപ്പുഴ-ധൻബാദ് വീക്ക്ലി എക്സ്പ്രസ് (13352) മൂന്ന് മണിക്കൂർ വൈകി രാവിലെ ഒമ്പതിനാണ് യാത്ര ആരംഭിക്കുക. എറണാകുളം-ബംഗളൂരു ഇൻറർസിറ്റി ജൂൺ20, 27 തീയതികളിൽ എറണാകുളത്തുനിന്ന് മൂന്ന് മണിക്കൂർ വൈകി ഉച്ചക്ക് 12.10നാണ് സർവിസ് തുടങ്ങുക. നാഗർകോവിൽ ജങ്ഷൻ-മുംബൈ എക്സ്പ്രസ് (16340) ജൂൺ 20, 27 തീയതികളിൽ രണ്ട് മണിക്കൂർ വൈകി രാവിലെ എട്ടിനേ യാത്ര ആരംഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.