പുതുക്കാട്-ഒല്ലൂർ സെക്ഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
text_fieldsകൊച്ചി: പുതുക്കാട്-ഒല്ലൂർ സെക്ഷനിൽ റെയിൽവേ പാലത്തിലെ ഗർഡറുകൾ നീക്കുന്ന ജോലി നടക്കുന്നതിനാൽ ഞായറാഴ്ച ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.
പൂർണമായി റദ്ദാക്കിയവ
എറണാകുളം-ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56370,56371), എറണാകുളം-നിലമ്പൂർ-എറണാകുളം പാസഞ്ചർ (56362, 56363), എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചർ (56381, 56382), ആലപ്പുഴ-കായംകുളം പാസഞ്ചർ (56377), കായംകുളം-എറണാകുളം പാസഞ്ചർ (56380).
ഭാഗികമായി റദ്ദാക്കിയവ
രാവിലെ 6.45നുള്ള എറണാകുളം-കണ്ണൂർ ഇൻറർസിറ്റി (16305) 8.10ന് തൃശൂരിൽനിന്നാകും പുറപ്പെടുക. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) രാവിലെ 9.25ന് എറണാകുളം സൗത്ത് ജങ്ഷനിൽ സർവിസ് അവസാനിപ്പിക്കും. കോഴിക്കോട്-തിരുവനന്തപുരം ജൻശതാബ്ദി എക്സ്പ്രസ് (12075) വൈകിട്ട് 5.30ന് എറണാകുളം സൗത്ത് ജങ്ഷനിൽ നിന്നാകും സർവിസ് ആരംഭിക്കുക. പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) രാവിലെ 10.03ന് ആലുവയിൽ സർവിസ് അവസാനിപ്പിക്കും. വൈകിട്ട് 6.27ന് ആലുവയിൽനിന്നാകും മടക്ക സർവിസ് (16792). തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) രാവിലെ 11.05ന് അങ്കമാലിയിൽ സർവിസ് അവസാനിപ്പിക്കും. വൈകീട്ട് 3.55ന് അങ്കമാലിയിൽ നിന്നായിരിക്കും മടക്കയാത്ര (16301).
സമയം ക്രമീകരിച്ചവ
പുലർച്ച രണ്ടിന് പുറപ്പെടേണ്ട നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് (16606) 3.40നായിരിക്കും പുറപ്പെടുക. എറണാകുളം-പുതുക്കാട് സെക്ഷനിൽ 80 മിനിറ്റ് വൈകും. രാവിലെ 5.55നുള്ള ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) 7.55നേ പുറപ്പെടുകയുള്ളൂ. എറണാകുളം-പുതുക്കാട് സെക്ഷനിൽ ട്രെയിൻ രണ്ട് മണിക്കൂർ വൈകും. രാവിലെ 9.10നുള്ള എറണാകുളം-ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് (12678) 11.40നാകും പുറപ്പെടുക. രാവിലെ 5.55നുള്ള ഗുരുവായൂർ-എടമൺ പാസഞ്ചർ 6.45നാകും പുറപ്പെടുക.
നിയന്ത്രണം
ഏർപ്പെടുത്തിയവ
നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ് (16650) എറണാകുളം-പുതുക്കാട് സെക്ഷനിൽ ഒന്നര മണിക്കൂർ വൈകും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229) ഒരു മണിക്കൂറും എറണാകുളം-ഹസ്റത്ത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) അര മണിക്കൂറും തിരുനെൽവേലി-ബിലാസ്പൂർ വാരാന്ത്യ എക്സ്പ്രസ് (22620) രണ്ടു മണിക്കൂർ ഇരുപത് മിനിറ്റും കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ്്രഥ് എക്സ്പ്രസ് (12202) 45 മിനിറ്റും റൂട്ടിൽ വൈകിയാകും സർവിസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.