Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2016 12:33 PM IST Updated On
date_range 21 Nov 2016 1:29 PM ISTരാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തങ്ങള്‍
text_fieldsbookmark_border
- 1981 ജൂണ്‍ 6ബിഹാറിലെ മന്‍സിയില്‍ ബഗ്മതി നദിയിലേക്ക് ട്രെയിന്‍ മറിഞ്ഞ് 268 പേര്‍ മരിച്ചു. 800ല്‍പരം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളില്‍ ഒന്നാണിത്. അപകടത്തില്‍ 500ല്‍പരം യാത്രക്കാരെയാണ് കാണാതായത്
- 1986 മാര്‍ച്ച് 10: ബിഹാറിലെ കാഗരിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 മരണം
- 1988 ജൂലൈ 8: കേരളത്തിലെ കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍നിന്ന് ബാംഗ്ളൂര്‍-കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 107 മരണം. എന്‍ജിന്‍ പെരുമണ്‍ പാലം പിന്നിട്ടശേഷം 14 ബോഗികളാണ് കായലിലേക്ക് പതിച്ചത്. കേരളത്തെ ഞെട്ടിച്ച ഈ ട്രെയിന്‍ അപകടം പെരുമണ്‍ ദുരന്തമെന്ന പേരിലാണ് അറിയപ്പെടുന്നത്
- 1989 ഏപ്രില്‍18ഉത്തര്‍പ്രദേശിലെ ലലിത്പുരില്‍ കര്‍ണാടക എക്സ്പ്രസ് പാളംതെറ്റി 75 മരണം
- 1990 ഏപ്രില്‍ 16 പട്നയില്‍ ഷട്ടില്‍ ട്രെയിന്‍ കോച്ചിലുണ്ടായ തീപിടിത്തത്തില്‍ 70 മരണം
- 1990 ജൂണ്‍ 25: ബിഹാറിലെ ഡല്‍റ്റോങ്കുഞ്ച് മാന്‍ഗ്രയില്‍ ( ഇപ്പോള്‍ ഝാര്‍ഖണ്ഡ്) ചരക്ക് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം
- 1992 ജൂലൈ 16: ബിഹാര്‍ ദര്‍ബംഗയില്‍ ട്രെയിന്‍ അപകടത്തില്‍ 60 മരണം
- 1993 സെപ്റ്റംബര്‍ 21: രാജസ്ഥാനിലെ ചബ്രയില്‍ കോട്ട-ബിന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 71 മരണം
- 1995 മേയ് 14: തമിഴ്നാട് സേലത്ത് മദ്രാസ് - കന്യാകുമാരി എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 52 മരണം
- ജൂണ്‍ 1ന് പശ്ചിമബംഗാളിലും ഒഡിഷയിലും വ്യത്യസ്ത ട്രെയിന്‍ അപകടങ്ങളില്‍ 73 മരണം
- 1995 ആഗസ്റ്റ് 20: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പുരുഷോത്തം എക്സ്പ്രസ് കാളിന്ദി എക്സ്പ്രസിലിടിച്ച് 400 മരണം, 120 പേര്‍ക്ക് പരിക്ക്
- 1996 ഏപ്രില്‍ 18: ഉത്തര്‍പ്രദേശ് ഡോമിന്‍ഗഢില്‍ ഗൊരക്പുര്‍-ഗോണ്ട പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനിലിടിച്ച് 60 മരണം
- 1996 മേയ് 14: ആലപ്പുഴ ജില്ലയിലെ ചേപ്പാട് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസില്‍ ആളില്ല ലെവല്‍ ക്രോസില്‍വെച്ച് എറണാകുളം-കായംകുളം ട്രെയിനിടിച്ച് 35 മരണം
- 1997 സെപ്റ്റംബര്‍ 14: മധ്യപ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ അഹ്മദാബാദ്-ഹൗറ എക്സ്പ്രസിന്‍െറ അഞ്ച് ബോഗികള്‍ നദിയിലേക്ക് മറിഞ്ഞ് 81 മരണം
- 1998 നവംബര്‍ 27: സീല്‍ദാ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയ ചരക്ക് ട്രെയിനിന്‍െറ ബോഗിയിലിടിച്ച് 200 മരണം
- 1999 ആഗസ്റ്റ് 1: പശ്ചിമബംഗാള്‍ ഗെയ്സാല്‍ റെയില്‍വേ സ്റ്റേഷനില്‍ ബ്രഹ്മപുത്ര മെയില്‍ മറ്റൊരു ട്രെയിനിലിടിച്ച് സൈനികരുള്‍പ്പെടെ 400 മരണം
- 2001 ജൂണ്‍ 22: കോഴിക്കോട് കടലുണ്ടി പാലം കടക്കുന്നതിനിടെ മംഗലാപുരം-ചെന്നൈ മെയില്‍ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞ് 52 മരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story