ട്രെയിനുകൾ റദ്ദാക്കി; വെള്ളിയാഴ്ച ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ
text_fieldsതിരുവനന്തപുരം: ചാലക്കുടിയിൽ ട്രാക്ക് നന്നാക്കുന്ന ജോലിയുള്ളതിനാൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം പാസഞ്ചറുകളും ഷൊർണൂർ-എറണാകുളം, എറണാകുളം-ഷൊർണൂർ മെമു സർവിസുകളും റദ്ദാക്കി.
ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി, ഗുരുവായൂർ-മധുര എക്സ്പ്രസ് എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. മടക്ക സർവിസും എറണാകുളത്തു നിന്നായിരിക്കും. കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് പാലക്കാട് യാത്ര അവസാനിപ്പിച്ച് അവിടെനിന്ന് തന്നെ മടക്ക സർവിസും നടത്തും.
കൂടാതെ പുണെ-കന്യാകുമാരി എക്സ്പ്രസ് കാൽമണിക്കൂറും മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് മൂന്ന് മണിക്കൂറും, ബാംഗളൂരു- കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് ഒരുമണിക്കൂറും നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസ് ഒരുമണിക്കൂറും, ചണ്ടീഗഢ്- കൊച്ചുവേളി സമ്പർക്കക്രാന്തി എക്സ്പ്രസ് അരമണിക്കൂറും, ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസ് രണ്ടുമണിക്കൂറും എറണാകുളം-പുണെ പൂർണ എക്സ്പ്രസ് ഒരുമണിക്കൂറും, ബാംഗളൂരു-എറണാകുളം എക്സ്പ്രസ് രണ്ടേകാൽ മണിക്കൂറും വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.